ഈ 'ആൻഡ്രോയ്ഡ് കുഞ്ഞപ്പനെ' വീട്ടിലേക്ക് വാങ്ങിയാലോ??!!!



'ആമസോൺ ആസ്ട്രോ' നിങ്ങളുടെ പുതിയ വീട്ടുവേലക്കാരൻ!!

'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ' എന്ന സിനിമ കണ്ട പലരും വിചാരിച്ചു കാണും അതു പോലെ ഒരു കുഞ്ഞു റോബർട്ട് വീട്ടിലുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന്!! ( എന്റെ പൊന്നു..!! എന്നിട്ടും വേണം അതുപോലെ ഉടമസ്ഥന്റെ കഴുത്തു ഞെരിക്കാൻ!! എന്ന് അടക്കം പറയുന്നവരും കുറവല്ല).

വീട്ടുകാര്യങ്ങൾ ചെയ്യാനുള്ള കുഞ്ഞു റോബർട്ടുകൾ ഇറങ്ങി കഴിഞ്ഞു!!! ആയിരം ഡോളർ അതായത് ഏതാണ്ട് ₹75,000 കൊടുത്തു വാങ്ങാം. പക്ഷെ ഇപ്പോൾ അമേരിക്കയിൽ മാത്രമെ വിൽപനയുള്ളു. ഇന്ത്യയിൽ ഉടനെ വരുമെന്ന് പ്രതീക്ഷിക്കാം!.

ആമസോൺ വികസിപ്പിച്ച വീട്ടാവശ്യത്തിനുള്ള  റോബർട്ടാണ് 'ആസ്ട്രോ'.  ഗാർഹിക സുരക്ഷാ നിരീക്ഷണം മുതൽ വിദൂരത്ത് താമസിക്കുന്ന  പ്രായമായവരുടെ പരിചരണം വരെയുള്ള നിരവധി ജോലികൾ ഉള്ള ഉപയോക്താക്കളെ സഹായിക്കുന്നതിനാണ് ഈ ഉപകരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആസ്ട്രോ റോബോയ്ക്ക് മുറിയിൽ നിന്ന് മുറിയിലേക്ക് സഞ്ചരിക്കാനും സംഗീതം, പോഡ്‌കാസ്റ്റുകൾ (റേഡിയോ  പോലെ ഇന്റർനെറ്റ് വഴിയുള്ള സംഭാഷണം), വീഡിയോ ഷോകൾ എന്നിവ പ്ലേ ചെയ്യാൻ കഴിയും. 

ഫയർ ഓ എസ് (ആൻഡ്രോയിഡ് ഓപ്പൺ സോഴ്സ് പ്രോജക്ടിനെ അടിസ്ഥാനമാക്കിയുള്ള ഒരു മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫയർ ഒഎസ്), ലിനക്സ് തുടങ്ങിയവ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്.

ഇലക്ട്രോണിക് ഉപകരണങ്ങൾ റിവ്യൂ ചെയ്യുന്ന ടോം ഗൈഡ് (Tom's Guide) എന്ന ലോകപ്രശസ്ത  ഓൺലൈൻ കമ്പനി ഇതിനെ വിളിച്ചത്  "Alexa on wheels" എന്നാണ്.!!!



Amazon Echo Show 10-ൽ ലഭ്യമായതെല്ലാം ഈ പുതിയ ഉപകരണത്തിലുണ്ട്. ആസ്ട്രോയ്ക്ക് വിഷ്വൽ ഐഡി ഉണ്ട്, കൂടാതെ വ്യത്യസ്ത കുടുംബാംഗങ്ങളെ തിരിച്ചറിയാനും കഴിയും!!  ആസ്ട്രോയ്ക്ക് തിരിച്ചറിയാത്ത ആരെയെങ്കിലും വീട്ടിൽ കണ്ടാൽ ഒരു മുന്നറിയിപ്പ് അയയ്‌ക്കാനും കഴിയും!!.

സിപ്ലോക്ക് (Ziploc container) സാധനങ്ങൾ കൊണ്ടുപോകാൻ കഴിയുന്നതും, വേർപെടുത്താവുന്ന കപ്പ് ഹോൾഡർ പോലെയുള്ള നിരവധി ആക്‌സസറികൾ)

ഒമ്‌റോൺ (OMRON) ബ്ലഡ് പ്രഷർ മോണിറ്റർ, വളർത്തുമൃഗങ്ങൾക്ക് ട്രീറ്റുകൾ (പെഡിഗ്രി പോലുള്ള) വിതരണം ചെയ്യുന്ന ഫർബോ ഡോഗ് ( Furbo Dog) ക്യാമറ എന്നിവ പോലെയുള്ള മറ്റ് സൗകര്യങ്ങളും ഇതിലുണ്ട്.

നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം തയ്യാറാക്കാൻ ഈ റോബോട്ടിന് (ഇപ്പോൾ) കഴിയില്ലെങ്കിലും നിങ്ങൾ സ്ററൗ ഓണാക്കി പുറത്ത് പോയാൽ മുന്നറിയിപ്പ് നല്കാൻ കഴിയും. കുട്ടികൾ, പ്രായമുള്ളവർ, വീട്ടിലുള്ള വളർത്തു മൃഗങ്ങൾ എന്നീവയെ  വിദൂരങ്ങളിൽ നിന്ന്  ഫോൺവഴി നിരീക്ഷിക്കാൻ പറ്റും. ഡിജിറ്റൽ കണ്ണുകളുള്ള ആസ്ട്രോ ചെറുചക്രങ്ങളിൽ ഒരു മടിയും കൂടാതെ ഓടി ഓടി നടന്ന്' നിങ്ങൾ പറയുന്നതെല്ലാം ചെയ്യും. ബാറ്ററി ചാർജ് തീരാറായാൽ സ്വയം പോയി ചാർജ് ചെയ്യും!

സ്വകാര്യത സംരക്ഷിക്കാൻ, ആവശ്യം വരുമ്പോൾ ക്യാമറ, മൈക്ക് തുടങ്ങിയവ ഓഫ് ചെയ്യാനുള്ള സംവിധാനവും ഇതിനുണ്ട്. കാമറകളും സെൻസറുകളും ആർട്ടിഫിഷ്യൽ ടെക്നോളജിയും ഉപയോഗിച്ചാണ് ഈ റോബോട്ട് മുന്നിലുള്ള പ്രതിബന്ധങ്ങളെ തിരിച്ചറിയുക. ആയിരം ഡോളർ വിലവരുന്ന റോബോട്ട് വളരെ കുറച്ച് എണ്ണം മാത്രമേ തുടക്കത്തിൽ വിൽപ്പനക്ക് വെക്കുകയുള്ളൂവെന്നും ന്യൂയോർക്കിലെ കമ്പനിയുടെ വാർഷിക  ചടങ്ങിൽ കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. സ്മാർട്ട് ഡിസ്‌പ്ലെ സംവിധാനമായ എക്കോ ഷോ, ഹെൽത് ട്രാക്കിംഗ് ബാൻഡ് ഹാലോ വ്യൂ തുടങ്ങി വിവിധ ഉത്പന്നങ്ങളും ആമസോൺ ചടങ്ങിൽ പുറത്തിറക്കി.





Previous Post Next Post