SSL സർട്ടിഫിക്കറ്റ്‌ കാലാവധി കഴിഞ്ഞു; വെബ്‌ സൈറ്റുകൾ കിട്ടാതായി

 


വെബ്‌‌സൈറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്ന എസ്‌എസ്‌എൽ സർട്ടിഫിക്കറ്റ്‌ റദ്ദായതോടെ ലോകത്തെ ഒട്ടേറെ സൈറ്റുകൾ ഇന്റർനെറ്റിൽ കിട്ടാതായി. ഇന്ത്യയിലും പല സൈറ്റുകളിലും കയറാൻ കഴിഞ്ഞിട്ടില്ല. കേരളത്തിലെ ചില വാർത്താ സൈറ്റുകളും ഇങ്ങനെ തടയപ്പെട്ടു.


വിളിക്കുന്ന കംപ്യൂട്ടറിലെ സുരക്ഷാസംവിധാനത്തിൽ ഇളവുകൾ നൽകിയാൽ സർട്ടിഫിക്കറ്റ്‌ റദ്ദായ സൈറ്റുകളിൽ കയറാനാകും. പക്ഷേ ഇത്‌ ആ കംപ്യൂട്ടറിലെ സുരക്ഷ തകരാറിലാക്കും. സപ്‌തംബർ മുപ്പതിനാണ്‌ സർട്ടിഫിക്കറ്റ്‌ കാലാവധി കഴിഞ്ഞത്‌. പല കമ്പനികളും സർട്ടിഫിക്കറ്റുകൾ പുതുക്കി വെബ്‌സൈറ്റ്‌ പുനഃസ്ഥാപിച്ചിട്ടുണ്ട്‌.

Let's encrypt എന്ന കമ്പനി സൗജന്യമായി നൽകിയിരുന്ന സർട്ടിഫിക്കറ്റുകളാണ്‌ കാലാവധി കഴിഞ്ഞത്‌. പഴയ ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം ഉപയോഗിക്കുന്നവർക്ക്‌ ഈ പ്രശ്‌നം ഉണ്ടാകും എന്ന്‌ അവർ മുന്നറിയിപ്പ്‌ നൽകിയിരുന്നു.

Previous Post Next Post