ഇലോൺ മസ്ക് ഹീറോയാടാ.. ഹീറോ!!

റഷ്യൻ ആക്രമണവും യുക്രൈനിലെ ഇൻ്റർനെറ്റ് തകർച്ചയും.

യുക്രൈന്‍റെ ദക്ഷിണ, കിഴക്കന്‍ ഭാഗങ്ങളിൽ  റഷ്യന്‍  ആക്രമണത്താൽ ഇന്‍റര്‍നെറ്റ് തടസ്സപ്പെട്ടപ്പോൾ, യുക്രൈയിന്‍ ഉപപ്രധാനമന്ത്രിയും, ഡിജിറ്റല്‍ മന്ത്രിയുമായ മൈക്കിലോ ഫെഡെര്‍വോള്‍ (Mykhailo Fedorov)

ഇത്  സംബന്ധിച്ച് ഇലോണ്‍ മസ്കില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയ്തിരുന്നു. സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ സഹായമാണ് ചോദിച്ചത്. 


ഇതിന് മറുപടിയായി പത്ത് മണിക്കൂറിനുള്ളിൽ,  ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ഇൻ്റർനെറ്റ് നൽകുന്ന സ്റ്റാർ ലിങ്ക് യുക്രൈനില്‍ ആക്ടിവേറ്റ്  ചെയ്താണ് മസ്ക് മറുപടി പറഞ്ഞത്. കൂടാതെ ഇതിന് ആവശ്യമായ മറ്റ് സാമഗ്രികള്‍ എത്തിച്ചതായും മസ്ക് അറിയിച്ചു.


ബഹിരാകാശ നിലയം ഉപയോഗിച്ച് റഷ്യൻ ഭീഷണി.


യുക്രെയ്ൻ ആക്രമിച്ചതിനെ തുടർന്ന് ഉപരോധം കൊണ്ടു വന്നു റഷ്യയെ തകർക്കാൻ തുനിഞ്ഞിറങ്ങിയ അമേരിക്കയെ രാജ്യാന്തര ബഹിരാകാശനിലയത്തെപ്പറ്റി (International Space Station-ISS)

ഓർമിപ്പിച്ച് റഷ്യ. നിയന്ത്രണം റഷ്യ കൈവിട്ടാൽ 550 ടൺ ഭാരമുള്ള ഐഎസ്എസ് ജനകോടികൾ തിങ്ങിപ്പാർക്കുന്ന ഇന്ത്യയിലോ ചൈനയിലോ പതിക്കുന്ന സാഹചര്യമുണ്ടാകാം. ആ ദുരന്തം യുഎസിലോ യൂറോപ്പിലോ പോലുമാകാം. അതു വേണോയെന്നാണ് പദ്ധതിയിൽ യുഎസിനൊപ്പമുള്ള പ്രധാനപങ്കാളിയായ റഷ്യ ചോദിച്ചത്. 

നിലയത്തിന്റെ സഞ്ചാരപാതയും ഇടവുമെല്ലാം നിയന്ത്രിക്കുന്നത് റഷ്യയാണെന്ന് അവരുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്മോസി (Roscosmos) ന്റെ ഡയറക്ടർ ജനറൽ ദിമിത്രി റൊഗോസിൻ (Dmitry Rogozin) ട്വീറ്റ് ചെയ്തു. 


ബഹിരാകാശ പദ്ധതികളിലുൾപ്പെടെ സഹകരണം അവസാനിപ്പിച്ചാൽ ഐഎസ്എസിനെ ആരു രക്ഷിക്കും? റഷ്യയുടെ മുകളിൽകൂടി നിലയത്തിനു സഞ്ചാരപാതയില്ലാത്തതിനാൽ അപകടസാധ്യത മുഴുവൻ മറ്റുള്ളവർക്കാണെന്നും റൊഗോസിൻ പറഞ്ഞു.


നിലവിൽ, നാല് അമേരിക്കക്കാരും രണ്ട് റഷ്യക്കാരും ഒരു ജർമ്മൻ ബഹിരാകാശയാത്രികരും ബഹിരാകാശ നിലയത്തിലുണ്ട്.

എന്നാൽ റഷ്യയുടെ സഹായം കൂടാതെ സ്പെയിസ് എക്സ് (SpaceX) ബഹിരാകാശ നിലയം സുരക്ഷിതമായി ഭൂമിയിൽ ഇറക്കുമെന്നാണ് സ്പെയിസ് എക്സ് ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്ക് മറുപടി നൽകിയത്!!. ഈ വിവരങ്ങൾ വൈറലായതോടെ സോഷ്യൽ മീഡിയയിലും മറ്റും സൂപ്പർ ഹീറോയായി മാറിയിരിക്കുകയാണ് ഇലോൺ മസ്ക്.



Previous Post Next Post