കണ്ണൂർ: കേരളത്തിലെ കണ്ണൂരിലുള്ള കിയ മോട്ടോഴ്‌സ് ഇന്ത്യയുടെ അംഗീകൃത ഡീലർ ഔട്ട്‌ലെറ്റാണ് ഡികെഎച്ച് കിയ , ഒറ്റ ദിവസം കൊണ്ട് 51 യൂണിറ്റ് കിയ കാറുകൾ കസ്റ്റമേഴ്സിന് കൈമാറിയാണ് പുതിയ നാഴികക്കല്ല് സൃഷ്ടിച്ചത് .
ചിങ്ങം ഒന്നിന് ആഗസ്ത് 17 ബുധനാഴ്ച ഫെസ്റ്റിവൽ സീസൺ ഭാഗമായി 51 യൂണിറ്റുകളുടെയും ഡെലിവറികൾ സംഘടിപ്പിച്ചു. കണ്ണൂർ തോട്ടട എസ്. എൻ കോളേജ് ഗ്രൗണ്ടിൽ വച്ചാണ് ചടങ്ങ് നടന്നത്. 51 യൂണിറ്റുകളുടെയും താക്കോൽ പ്രതിനിധികൾ അതത് ഉടമകൾക്ക് കൈമാറി. എല്ലാ ഉടമകളെയും പൊന്നാട അണിയിച്ച് താക്കോൽ നൽകി ആദരിച്ചു.
ഒരു ദിവസം എസ്‌യുവി വിപണിയിൽ കേരളത്തിൽ നടന്ന ഏറ്റവും ഉയർന്ന ഡെലിവറിയായിരുന്നു ഇത്.