നമ്മുടെ നാട്ടിൽ പലരും കണ്ണ് തട്ടാതിരിക്കാൻ നിർമ്മാണം നടക്കുന്ന വീടിന്റെ മുമ്പിൽ ഭീകര രൂപങ്ങൾ തൂക്കാറുണ്ട്.
വിദേശ രാജ്യങ്ങളിൽ അധികമായും ഇന്ത്യയിൽ വളരെ കുറച്ചു കാണാവുന്ന ഒരു കാഴ്ചയാണ് ഒക്ടോബർ മാസവസാനം വീടിന്റെ മുമ്പിൽ ഭീകരരൂപങ്ങൾ കെട്ടി തൂക്കുക എന്ന ആഘോഷം. ഈ ആഘോഷം ഹാലോവീൻ എന്നറിയപെടുന്നു
വിശുദ്ധൻ എന്നർത്ഥമുള്ള ഹാലോ (Hallow) വൈകുന്നേരം എന്ന അർത്ഥം ഉള്ള ഈവിനിങ് എന്നീ പദങ്ങളിൽ നിന്നാണ് ഹാലോവീൻ (Halloween) എന്ന പദം രൂപം കൊണ്ടത്.
അസ്ഥികൂടങ്ങൾ , മത്തങ്ങ ഉപയോഗിച്ചുള്ള തല,കാക്ക,എട്ടുകാലി തുടങ്ങിയ പേടിപ്പെടുത്തുന്ന രൂപങ്ങൾ ഉപയോഗിച്ചാണ് അലങ്കരിക്കാറുള്ളത്. കുട്ടികളും മുതിർന്നവരും പേടിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നു. കുട്ടികൾ ഓരോ വീടുകളിലും പോയി "ട്രിക്ക് ഓർ ട്രീറ്റ്"(വികൃതി അല്ലെങ്കിൽ സമ്മാനം) എന്ന് ചോദിക്കുന്നു. ട്രിക്ക് പറഞ്ഞാൽ വികൃതിയും ട്രീറ്റ് പറഞ്ഞാൽ സമ്മാനവുമാണ് രീതി
ചരിത്രം / മിത്ത്:
എട്ടാം നൂറ്റാണ്ടിൽ ഗ്രിഗറി മൂന്നാമൻ മാർപ്പാപ്പ നവംബർ 1 എല്ലാ വിശുദ്ധന്മാരെയും ആരാധിക്കാനുള്ള ദിവസമായ ഓൾ സെയിന്റ്സ് ഡേ ആയി നിശ്ചയിച്ചു. ഇതിന് തലേദിവസമായ ഒക്ടോബർ 31 ഓൾ ഹാലോസ് ഈവ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതാണ് പിന്നീട് ഹാലോവീൻ ആയി മാറിയത്
വെറൊരു മിത്ത് /ചരിത്രം :
രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, അയർലൻഡ്, വടക്കൻ ഫ്രാൻസ് എന്നിവിടങ്ങളിലെ ജനങ്ങൾ പുതുവത്സര ആഘോഷങ്ങൾക്കുള്ള ദിനമായിരുന്നു ഒക്ടോബർ 31. വേനൽകാലത്തിന്റെ അവസാനവും വിളവെടുപ്പിന്റേയും ശൈത്യകാലത്തിന്റേയും ആരംഭമായും നവംബർ 1 കരുതുന്നു.
ഒക്ടോബർ 31 ന് മരിച്ചവരുടെ ആത്മാക്കൾക്ക് തങ്ങളുടെ വീടുകളിൽ സന്ദർശനം നടത്താൻ മരണ ദേവനായ സാഹയിൻ അനുമതി നൽകുമെന്നായിരുന്നു വിശ്വാസം.
ബന്ധുക്കളുടെ ആത്മാക്കളെ സ്വീകരിക്കാൻ അവർ സാഹയിൻ ദിനം ആഘോഷിച്ചു. ഭീകരവേഷം ധരിച്ചാൽ ആത്മാക്കൾ ഉപദ്രവിക്കാതെ കടന്നുപോകുമെന്നായിരുന്നു വിശ്വാസം. ഈ ദിനമാണ് പരിണമിച്ച് ഹാലോവീൻ ആയി മാറിയതെന്നും പറയപ്പെടുന്നു
ആഘോഷത്തിനു ഔദ്യോഗിക വിലക്ക് :
എല്ലാ വര്‍ഷവും ഒക്ടോബര്‍ 31നു ആഘോഷിക്കുന്ന ഈ ഉത്സവം യഥാർഥത്തില്‍ പൈശാചികമാണെന്നും അതിനാല്‍ മാതാപിതാക്കള്‍ കുട്ടികളെ ഈ ആഘോഷത്തില്‍ നിന്നും മാറ്റി നിര്‍ത്തി പകരം വിശുദ്ധരുടെ വേഷങ്ങള്‍ ധരിപ്പിച്ചു ഹാലോവീന്‍ ഉപേക്ഷിച്ചു 'ഹോളിവീന്‍' ആഘോഷിക്കണമെന്നും വത്തിക്കാന്‍ മുമ്പ് ആഹ്വാനം ചെയ്തിരുന്നു. ഹാലോവീന്‍ പോലുള്ള ആഘോഷങ്ങള്‍ മൂലം ഒക്ടോബര്‍ മാസത്തില്‍ പൈശാചിക ശക്തികള്‍ മനുഷ്യരിലും പ്രകൃതിയിലും കൂടുതല്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്നും സഭ അധികാരികള്‍ പക്ഷം.