യുഎഇയിൽ ഇൻ്റർനെറ്റ് വഴി ഫോൺ ചെയ്യാൻ 17 വോയ്പ് ആപ്പുകൾക്ക് (VoIP - വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ) മാത്രമെ അനുമതിയുള്ളുവെന്ന് ടെലി കമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (Telecommunications and Digital Government Regulatory Authority -TDRA) അറിയിച്ചു.
മറ്റുള്ള ആപ്പ് വഴി നെറ്റ് ഫോൺ ചെയ്യുന്നവർക്കു കടുത്ത ശിക്ഷയുണ്ടാകും. ഇതിനു സഹായിക്കുന്ന വെബ്സറ്റുകളും ആപ്പുകളും ബ്ലോക്ക് ചെയ്യാൻ ഇത്തിസലാത്ത്- Etisalat , ഡൂ- du എന്നിവയ്ക്കും നിർദേശം നൽകി.
രാജ്യത്തെ ഇന്റർനെറ്റ് കോളിങ് നിയന്ത്രിക്കുന്ന നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അതോറിറ്റി പറഞ്ഞു.
അനുമതിയുള്ള ആപ്പുകൾ
1.മൈക്രോസോഫ്റ്റ് ടീംസ് -Microsoft Teams
2.സ്കൈപ് (ബിസിനസ്) -Skype
3. സൂം -Zoom
4.ബ്ലാക്ക്ബോർഡ് -Blackboard
5.ഗൂഗിൾ ഹാങൗട്ട്സ് മീറ്റ് -Google Hangouts Meet
6.സിസ്കോ വെബെക്സ് -Cisco Webex
7. അവായ സ്പേസ്-Avaya Spaces
8. ബ്ലൂജീൻസ് -BlueJeans
9.സ്ലാക്ക് -Slack
10.ബോട്ടിം -BOTIM
11. സി മി -C ME
12. എച്ച്ഐയു മെസഞ്ചർ -HiU Messenger
13.വോയ്കൊ -Voico
14.ഇത്തിസലാത്ത് ക്ലൗഡ് ടോക്ക് മീറ്റിങ് -Etisalat Cloud Talk Meeting
15. മാട്രിക്സ് - Matrx
16. ടുടോക്ക് -Totok
17. കോമറ -Comera
നിയമം ലംഘിച്ചാൽ പിഴ Dhs AED 250,000 മുതൽ AED 1,000,000 വരെയാണ്.