വെറുതേ ക്രിയേറ്റ് ചെയ്ത് ഉപയോഗിക്കാതെ വച്ചിരിക്കുന്ന യുപിഐ ഐഡി ഉണ്ടെങ്കില്‍ ഉടന്‍ ആക്ടിവേറ്റ് ചെയ്‌തോളൂ. ഇല്ലെങ്കില്‍ 3 ദിവസം കഴിഞ്ഞാല്‍( ഡിസംബര്‍ 31) ഐഡി ഡിആക്ടിവേറ്റ് ചെയ്യപ്പെടും. ഒരു വര്‍ഷത്തിലേറെയായി ഉപയോഗിക്കാത്തവ ക്ലോസ് ചെയ്യാന്‍ NPCI നിര്‍ദേശിച്ചിരുന്നു.Google Pay, Paytm, PhonePe പോലുള്ള പേയ്‌മെന്റ് ആപ്പുകളോടാണ് നിര്‍ദേശം വച്ചത്.
ഇടപാടുകള്‍ നടത്താത്ത വരിക്കാരുടെ യുപിഐ നമ്പര്‍ ഡീആക്ടിവേറ്റ് ചെയ്യാന്‍ ബാങ്കുകളോടും ആവശ്യപ്പെട്ടു. ഇതനുസരിച്ച്, ജനുവരി 1 മുതല്‍ ആക്ടീവല്ലാത്ത വരിക്കാര്‍ക്ക് ട്രാന്‍സാക്ഷന്‍ നടത്താനാകില്ല. TPAPകളും PSP ബാങ്കുകളും, എല്ലാ UPI ആപ്പുകളും നടപ്പിലാക്കാനാണ് നിര്‍ദേശം. ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് ഇടപാടുകള്‍ നടത്താത്ത യൂസേഴ്‌സിനെ കണ്ടെത്താന്‍ എന്‍പിസിഐ നിര്‍ദേശിച്ചു.