എസ്ബിഐ യുടെ ഭവന, വാഹന വായ്പകളുടെ പലിശ വീണ്ടും വര്‍ധിച്ചേക്കും. മാര്‍ജിനല്‍ കോസ്റ്റ് അധിഷ്ഠിതമായുള്ള വായ്പാ നിരക്കില്‍ എസ്ബിഐ കഴിഞ്ഞ ദിവസം 0.05 ശതമാനം മുതല്‍ 0.1 ശതമാനം വരെ വര്‍ധന പ്രഖ്യാപിച്ചതോടെയാണ് ഉപഭോക്താക്കളുടെ പ്രതിമാസ തിരിച്ചടവ് തുക(ഇ.എം.ഐ) കൂടുന്നത്.ഡിസംബര്‍ എട്ടിന് നടന്ന റിസര്‍വ് ബാങ്കിന്റെ ധന അവലോകന യോഗത്തില്‍ മുഖ്യ നിരക്കായ റിപ്പോ 6.5 ശതമാനമായി നിലനിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ഇതോടെ വിപണിയില്‍ പണലഭ്യത കുറഞ്ഞതാണ് പലിശ ഉയര്‍ത്താന്‍ ബാങ്കിനെ നിര്‍ബന്ധിതരാക്കിയത്.അതേസമയം അടുത്ത വര്‍ഷം പലിശ കുറയുമെന്നാണ് ലോകത്തിലെ പ്രമുഖ കേന്ദ്ര ബാങ്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ആഗോള വിപണിയിലെ ചലനങ്ങളുടെ ചുവടു പിടിച്ച് അടുത്ത വര്‍ഷം ജൂണിന് മുന്‍പായി ഇന്ത്യയിലും പലിശ കുറയുമെന്ന് ബാങ്കിംഗ് രംഗത്തുള്ളവര്‍ വ്യക്തമാക്കി.