റിസര്‍വ്ബാങ്ക്ഓഫീസുകളില്‍2000രൂപനോട്ടുകള്‍മാറ്റിയെടുക്കാൻഇപ്പോഴുംഅവസരമുണ്ട്.ന്യൂഡല്‍ഹി:പിന്‍വലിച്ച 2000 രൂപയുടെ പിങ്ക് നോട്ടുകള്‍ പൂര്‍ണമായും ബാങ്കുകളില്‍ തിരിച്ചെത്തിയിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. എട്ട് മാസം മുമ്പ് നടന്ന നോട്ട്നിരോധനത്തിന്ശേഷം ഇതുവരെ 97.38 ശതമാനം നോട്ടുകള്‍ മാത്രമാണ് തിരിച്ചെത്തിയത്. ആർ ബി ഐ കണക്കുകള്‍ പ്രകാരം ഇപ്പോഴും 9,330 കോടി രൂപയുടെ നോട്ടുകള്‍ ജനങ്ങള്‍ കൈവശം വച്ചിട്ടുണ്ട്. 2023 ഒക്ടോബര്‍ 7 വരെ ഈ നോട്ടുകള്‍ ബാങ്കുകളില്‍ നല്‍കി മാറ്റിയെടുക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫീസുകളില്‍ ഈ സൗകര്യം ഇപ്പോഴും നിലവിലുണ്ട്. കൂടാതെ പൊതുജനങ്ങള്‍ക്ക് 2000 രൂപ നോട്ടുകള്‍ അവര്‍ക്ക് അടുത്തുള്ള ഏത് പോസ്റ്റ് ഓഫീസ് വഴിയും നിക്ഷേപിക്കാമെന്നും ആര്‍ബിഐ(RBI) വ്യക്തമാക്കി.ഡിസംബര്‍ 29നകം തിരിച്ചെത്തിയത്.പുതുവര്‍ഷദിനത്തിലാണ് വിനിമയത്തില്‍ നിന്ന് പിന്‍വലിച്ച 2000 രൂപ നോട്ടുകളുടെകണക്കുകള്‍ ആര്‍ബിഐ പുറത്തുവിട്ടത്.കഴിഞ്ഞ വര്‍ഷം മെയ് 19 ന്, മൊത്തം 3.56 ലക്ഷം കോടി രൂപയുടെ 2,000 രൂപനോട്ടുകള്‍ വിപണിയില്‍ പ്രചാരത്തിലുണ്ടായിരുന്നു. 2023 ഡിസംബര്‍ 29 ന് ഇത് 9,330 കോടി രൂപയായി കുറഞ്ഞു. ഇതുപ്രകാരം ഡിസംബര്‍ അവസാനം വരെ 2.62 ശതമാനം പിങ്ക് നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. 97.38 ശതമാനം നോട്ടുകള്‍ബാങ്കുകളിലെത്തി.