ഫെയ്‌സ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും സമാനമായി വാട്‌സ്ആപ്പ് ചാനലുകളില്‍ ബ്ലൂടിക്ക് ഫീച്ചര്‍ .

 




ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും സമാനമായി വാട്‌സ്ആപ്പ് ചാനലുകളില്‍ വേരിഫിക്കേഷന്‍ ബാഡ്ജ്(ബ്ലൂടിക്ക്) എത്തുന്നു. ആന്‍ഡ്രോയിഡ് 2.24.1.18 പതിപ്പില്‍ വാട്‌സ്ആപ്പ് ബീറ്റ ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍ ലഭ്യമായതായി വാബിറ്റഇന്‍ഫോയുടെ റിപ്പോര്‍ട്ട് പറയുന്നു. 

ഫീച്ചര്‍ നിലവില്‍ ആന്‍ഡ്രോയിഡിലെ ബീറ്റ പതിപ്പിലുള്ള ചുരുക്കം ഉപയോക്താക്കള്‍ക്ക് മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്. ബിറ്റ ടെസ്‌റ്റേഴ്‌സിന് ഫീച്ചര്‍ ഉടന്‍ ലഭ്യമായേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് വാട്‌സ്ആപ്പിന്റെ ഔദ്യോഗിക അറിയിപ്പൊന്നും ഉണ്ടായിട്ടില്ല. 

പുതിയ ഫീച്ചര്‍ ബിസിനസ് വാട്‌സ്ആപ്പ് ഉപയോക്തക്കളെ ലക്ഷ്യമാക്കിയിട്ടുള്ളതാണെന്ന് പുറത്തുവന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതിയ ചാനല്‍ ക്രിയേറ്റ് ചെയ്തിട്ടുള്ള ഉപയോക്തക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാകും.

Previous Post Next Post