പരസ്യങ്ങൾ കണ്ടേ മതിയാവൂ.. ഇല്ലെങ്കിൽ പണമടക്കണം.

 


യൂട്യൂബ് തങ്ങളുടെ ആഡ് ബ്ലോക്കർ നിയന്ത്രണങ്ങൾ കൂടുതൽ ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിച്ചു. ഇനി മുതൽ ആഡ് ബ്ലോക്കർ ഉപയോഗിക്കുന്നവർക്ക് പരമാവധി മൂന്ന് വീഡിയോകൾ മാത്രമേ യൂട്യൂബിൽ കാണാനാകൂ. ശേഷം അവരെ വീഡിയോകൾ കാണുന്നതിൽ നിന്നും വിലക്കും.

എന്താണ് ആഡ് ബ്ലോക്കറുകൾ? ഗുണങ്ങളും ദോഷങ്ങളും. അറിയാത്തവർക്കായി.

https://tech.openmalayalam.com/2022/01/best-adblocker.html

നിലവിൽ, ആപ്പിന്റെ പ്രീമിയം ഉപയോക്താക്കൾക്ക് മാത്രമേ പരസ്യങ്ങളില്ലാതെ യൂട്യൂബ് വീഡിയോകൾ കാണാനാകൂ. പ്രീമിയമില്ലാത്തവരും ലോഗിന്‍ ചെയ്യാത്തവരും പരസ്യങ്ങൾ കാണേണ്ടി വരും. ഇതിനുള്ള പരിഹാരമായാണ് പലരും ആഡ് ബ്ലോക്കർ ഉപയോഗിക്കുന്നത്.

പരസ്യങ്ങളാണ് യൂട്യൂബിന്റെ പ്രധാന വരുമാന സ്രോതസ്. ഉപഭോക്താക്കൾ പരസ്യങ്ങളെ തടയുന്നത് കമ്പനി നിരുത്സാഹപ്പെടുത്തുന്നതിൽ അത്ഭുതപ്പെടാനില്ല. എന്നാൽ, ഇപ്പോൾ, യൂട്യബ് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നിരവധി വിവാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

മുൻപ് ആഡ് ബ്ലോക്കറുകളുടെ ഉപയോഗം യൂട്യൂബിന്റെ വ്യവസ്ഥകളുടെ ലംഘനമാണെന്നും ഇത് തുടർന്ന് കാണണമെങ്കിൽ ആഡ് ബ്ലോക്കറുകള്‍ നിർത്തിവെക്കണം എന്നുമുള്ള മുന്നറിയിപ്പ് കമ്പനി നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ നേരിട്ട് വെബ്സൈറ്റിന്റെ പ്രവർത്തന വേഗം കുറക്കുകയാണ് കമ്പനി ചെയ്യുന്നത്. വരിക്കാരല്ലാത്ത ഉപയോക്താക്കള്‍ക്ക് ഇത് വന്‍ തിരിച്ചടിയാകും.

റെഡ്ഡിറ്റ് പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ ഉപഭോക്താക്കൾ പരാതിയുമായി ഇപ്പോൾ തന്നെ രംഗത്തു വന്നിട്ടുണ്ട്. ഇന്റർനെറ്റ് വേഗം കുറയുന്നതിന് സമാനമായ തകരാറുകള്‍ യൂട്യൂബ് കൃത്രിമമായി സൃഷ്ടിക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍ ഇപ്പോള്‍ ആരോപിക്കുന്നത്. ആഡ് ബ്ലോക്കറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ വീഡിയോ പ്ലേ ചെയ്യുന്നതിനിടെ ലാഗും ബഫറിങും മറ്റ് തടസങ്ങളും ഉണ്ടാകും. വീഡിയോ പ്ലേ ചെയ്യുന്നതിന് കാലതാമസം നേരിടുമെന്നതും ശ്രദ്ധിക്കണം. പ്രിവ്യൂ സംവിധാനവും പ്രവര്‍ത്തിക്കില്ല. ഫുള്‍ സ്‌ക്രീന്‍ മോഡ് പ്രവര്‍ത്തിക്കുന്നതിനും തടസങ്ങളുണ്ടാവും. ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് യൂട്യൂബ് ഒരു തരത്തിലും അത് ഉപയോഗിക്കാനാവാതെ വരുമെന്നതാണ് പ്രശ്‌നം.ഒന്നുകില്‍ സബ്സ്‌ക്രിപ്ഷന്‍ എടുക്കുക, അല്ലെങ്കില്‍ ആഡ് ബ്ലോക്കറുകള്‍ ഒഴിവാക്കുക എന്നീ രണ്ട് വഴികളാണ് അങ്ങനെ നോക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലുള്ളത്.ഈ നിയന്ത്രണങ്ങൾ യൂട്യൂബിന്റെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷ.  നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യാം.👇


Previous Post Next Post