ചാറ്റുകള്‍ ലോക്ക് ചെയ്യാം, വാട്‌സാപ്പ് ചാറ്റ് ലോക്ക് ഫീച്ചര്‍ വെബ്ബ് വേര്‍ഷനിലേക്കും.

 


ഉപഭോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്നതിനായി പുത്തൻ ഫീച്ചറുകൾ നിരന്തരം അവതരിപ്പിക്കാറുണ്ട് വാട്സാപ്പ്. അതിലൊന്നാണ് ചാറ്റ് ലോക്ക് ഫീച്ചർ. ഈ ചാറ്റ് ലോക്ക് ഫീച്ചർ ഇപ്പോൾ വാട്സാപ്പിന്റ വെബ് വേർഷനിലും പരീക്ഷിക്കുകയാണ് കമ്പനി. താമസിയാതെ തന്നെ വാട്സാപ്പിന്റെ വെബ് വേർഷനിൽ ചാറ്റ് ലോക്ക് ഐക്കണും ചേർക്കുമെന്ന് ഓൾലൈൻ വെബ്സൈറ്റായ വാബീറ്റാ ഇൻഫോ റിപ്പോർട്ടിൽ പറയുന്നു.ഇതുവഴി ഉപഭോക്താക്കൾക്ക് രഹസ്യ ചാറ്റുകൾ വെബ് വേർഷനിൽ ഉപയോഗിക്കാനും അവ ലോക്ക് ചെയ്ത ഫോൾഡറിലാക്കാനും സാധിക്കും.

എന്താണ് ചാറ്റ് ലോക്ക് ഫീച്ചർ?.

വ്യക്തിപരമായ ചാറ്റുകൾ ലോക്ക് ചെയ്തുവെക്കാൻ സഹായിക്കുന്ന സൗകര്യമാണിത്. ഫോൺ മറ്റുള്ളവർക്ക് കൈമാറിയാലും ലോക്ക് ചെയ്ത ചാറ്റുകൾ വായിക്കാൻ അവർക്ക് സാധിക്കില്ല. ചാറ്റ് ലോക്ക് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യുന്നതോടെ ചാറ്റുകൾ പ്രത്യേക ഫോൾഡറിലേക്ക് മാറ്റുകയും പ്രസ്തുത ചാറ്റിലെ നോട്ടിഫിക്കേഷനുകൾ ഹൈഡ് ചെയ്യപ്പെടുകയും ചെയ്യും. നിലവിൽ ഫോൺ ആപ്പിൽ ലോക്ക് ചെയ്ത ചാറ്റുകൾ വെബ് വേർഷനിൽ മറ്റ് ചാറ്റുകൾക്കൊപ്പം തന്നെ കാണാനാവും.

ഒരു വാട്സാപ്പ് ചാറ്റ് തുറന്ന് ആ ചാറ്റിന് മുകളിലുള്ള യൂസർ നെയിമിൽ ടച്ച് ചെയ്യുക. എന്നിട്ട് താഴേക്ക് സ്ക്രോൾ ചെയ്താൽ 'Disappearing Message' ഓപ്ഷന് താഴെയായി Chat Lock ഓപ്ഷനും കാണാം. ഇത് ഓൺ ചെയ്തുവെച്ചാൽ ആ ചാറ്റ് ലോക്ക് ചെയ്യപ്പെടും. ബയോമെട്രിക് സുരക്ഷ വെച്ചാണ് ഇത് ലോക്ക് ചെയ്യുക.ചാറ്റ് ലോക്ക് ചെയ്താൽ, വാട്സാപ്പിലെ ചാറ്റ് ലിസ്റ്റിന് മുകളിലായി ഒരു Locked Chat ഫോൾഡർ പ്രത്യക്ഷപ്പെടും ഇതിനകത്താവും ലോക്ക് ചെയ്ത ചാറ്റുകൾ ഉണ്ടാവുക. ഇത് തുറക്കാൻ ശ്രമിക്കുമ്പോൾ ബയോമെട്രിക് വെരിഫിക്കേഷൻ ആവശ്യപ്പെടും. ഇത് നൽകിയാൽ മാത്രമേ ചാറ്റ് തുറക്കുകയുള്ളൂ. ഇതിനാൽ മറ്റാർക്കും ആ ഫോൾഡർ തുറക്കാനും ചാറ്റുകൾ വായിക്കാനും സാധിക്കില്ല.

Previous Post Next Post