ആൻഡ്രോയിഡ്, ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി സർക്കാർ.


ഗൂഗിൾ, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തുക. ഗൂഗിൾ ക്രോം, ഒഎസിൽ ഗുരുതരമായ സുരക്ഷാ പ്രശ്ന‌ങ്ങളുണ്ടെന്നറിയിച്ച് ഇന്ത്യൻ കംപ്യൂട്ടർ എമർജെൻസി റെസ്പോൺസ് ടീം അറിയിച്ചു. ഗൂഗിൾ ക്രോം ഒഎസിന്റെ പഴയ പതിപ്പിന് വളരെ അപകടകരമായ സുരക്ഷാ പ്രശ്‌നങ്ങൾ ഉള്ളതിനാൽ അപ്ഡേറ്റ് ചെയ്യണമെന്നാണ് നിർദേശം. ഇന്ത്യയുടെ ഐടി സുരക്ഷാ ഏജൻസി ഫെബ്രുവരി എട്ടിനാണ് ഇത് സംബന്ധിച്ച സുരക്ഷാ മുന്നറിയിപ്പ് പുറത്തിറക്കിയത്. ഗൂഗിൾ ക്രോം ഒഎസിൽ സുരക്ഷാപ്രശ്‌നങ്ങൾ ഉള്ളതിനാൽ ഹാക്കർമാർക്ക് പെട്ടെന്ന് കംപ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കാനാകും. സൈഡ് പാനൽ സെർച്ച് ഫീച്ചറിലെ മെമ്മറി പ്രശ്ന‌ങ്ങൾ, എക്സ്റ്റെൻഷനുകളുടെ ഡാറ്റ ഇൻപുട്ട് വാലിഡേറ്റ് ചെയ്യുന്നതിലെ പോരായ്മ‌കൾ എന്നിവയാണ് ഈ പതിപ്പ് നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ഹാക്കർമാർക്ക് കമ്പ്യൂട്ടറിന്റെ ആക്സസ് ഏറ്റെടുക്കാനാകും. ഇത് കടുത്ത സുരക്ഷപ്രശ്‌നങ്ങൾക്ക്കാരണമാകും.ചില വെബ് പേജുകൾ സന്ദർശിക്കുമ്പോൾ ആണ് ഹാക്കിങ് നടക്കുക. ഗൂഗൾ ക്രോം ഒഎസ് LTS ചാനലിൽ 114.0.5735.350 (അല്ലെങ്കിൽ അതിനുശേഷമുള്ളത്) പതിപ്പിലേക്ക് ഉടൻ അപ്ഡേറ്റ് ചെയ്യുകയാണ് വേണ്ടത്. ഈ അപ്ഡേറ്റുകളിൽ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന പാച്ചുകൾ അടങ്ങിയിരിക്കുന്നു. ഇത് സിസ്റ്റത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കും. ഇന്റർനെറ്റ് ബ്രൗസുചെയ്യുമ്പോൾ ജാഗ്രത പാലിക്കുക. പ്രത്യേകിച്ച് അപരിചിതമായതോ സംശയാസ്പ‌ദമായതോ ആയ വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ ജാഗ്രത വേണം. വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്നുള്ള ലിങ്കുകളിൽ മാത്രം ക്ലിക്ക് ചെയ്യുക. സംശയാസ്പ‌ദമായ ഇമെയിലുകളും സന്ദേശങ്ങളും ഒഴിവാക്കുക. സുരക്ഷാ ഫീച്ചറുകൾ ഉപയോഗിക്കുക. പ്രശസ്തമായ ആൻ്റിവൈറസ് സോഫ്റ്റ്വെയർ ഉപയോഗിക്കാം. സോഫ്റ്റ്വെയറുകളും ആപ്ലിക്കേഷനുകളും പതിവായി അപ്ഡേറ്റ് ചെയ്യുന്നതും സഹായകരമാകും.

Previous Post Next Post