ബോസ്റ്റണ്‍ ഡൈനാമിക്‌സിന്റെ നൃത്തം ചെയ്യുന്ന റോബോട്ടുകള്‍; പുതിയ വീഡിയോ ഞെട്ടിക്കുന്നു"

റോബോട്ടിക്സ് മേഖലയിൽ കാര്യമായ മുന്നേറ്റം നടത്തിയിരിക്കുകയാണ്. യുഎസിലെ ബോസ്റ്റൺ ഡൈനാമിക്‌സ് എന്ന കമ്പനി ഇതിനകം തന്നെ ലോകത്തെ അത്ഭുതപ്പെടുത്തുന്ന പല റോബോട്ടുകളും വികസിപ്പിച്ചു. ഇപ്പോഴിതാ അവർ പുറത്തിറക്കിയ പുതിയ വീഡിയോ വലിയതോതിൽ വൈറലായിരിക്കുകയാണ്.

മേയ് 29 ആം തീയതി ലോക നൃത്ത ദിനത്തിന്റെ ഭാഗമായി ബോസ്റ്റൺ ഡൈനാമിക്‌സ് പുറത്തിറക്കിയ വീഡിയോയിൽ, സ്പാർക്കിൾസ് എന്ന റോബോട്ട് നായ, സ്പോട്ട് എന്ന മറ്റൊരു റോബോട്ടിനൊപ്പം നൃത്തം ചെയ്യുന്നതാണ് കാണാനാകുന്നത്. ഈ വിഡിയോയിലെ തത്സമയ നൃത്ത ചുവടുകൾ ചിലർക്കു അത്ഭുതം പകരുമ്പോൾ, മറ്റു ചിലർക്ക് ആശങ്കയും ഉണ്ടാക്കുന്നു.

അറ്റ്ലസ് എന്ന മനുഷ്യസമാനമായ റോബോട്ടും ഉൾപ്പെടെ, മികച്ച രീതിയിൽ നടക്കാനും ഓടാനും ചാടാനും കഴിയുന്ന റോബോട്ടുകൾ ബോസ്റ്റൺ ഡൈനാമിക്‌സ് ഇതിനകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. 2022 ൽ ഈ കമ്പനിയെ ഹ്യൂണ്ടായ് ഏറ്റെടുത്തിരുന്നു.


വീഡിയോയിൽ സ്പാർക്കിൾസ് നീല നിറത്തിലുള്ള ഒരു നായയുടെ വേഷമണിഞ്ഞ് നൃത്തം ചെയ്യുന്നു, അപ്പോൾ സ്പോട്ട് വസ്ത്രമില്ലാതെ നൃത്തം ചെയ്യുന്നു. ചിലർക്ക് വീഡിയോയിൽ നിന്നും ആശങ്ക തോന്നുമ്പോൾ, മറ്റുള്ളവർക്ക് ഇത് വളരെ ഇഷ്ടമായി. പലരും അവരുടെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

ബോസ്റ്റൺ ഡൈനാമിക്‌സ് പുറത്തിറക്കിയ രണ്ടാമത്തെ റോബോട്ട് നായയാണ് സ്പാർക്കിൾസ്. 2016 ൽ പുറത്തിറങ്ങിയ സ്പോട്ട് അന്ന് വലിയ ജനശ്രദ്ധ നേടിയിരുന്നു.

Content Highlights: Boston dynamics released dancing robots video.


Previous Post Next Post