TECH Malayalam | Latest News Updates From Technology In Malayalam

കലോറി നോക്കി ഭക്ഷണം കഴിക്കുന്നവർക്കായി: Zomatoയുടെ പുതിയ ഫീച്ചർ

 


സൊമാറ്റോയുടെ പുതിയ ഫീച്ചർ ഉപയോക്താക്കളുടെ ആരോഗ്യത്തെ മുൻനിർത്തിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ഉപയോക്താക്കൾക്ക് അവരവരുടെ ഡയറ്റ് ആവശ്യങ്ങൾക്ക് അനുസൃതമായി ഭക്ഷണത്തെ തിരഞ്ഞെടുക്കാൻ സഹായിക്കുന്നതോടൊപ്പം, ഭക്ഷണത്തിന്റെ പോഷകമൂല്യങ്ങളും കലോറി ഉള്ളടക്കവും കൃത്യമായി അറിയിക്കുകയാണ്.

ഉപഭോക്താക്കള്‍ക്ക് ഓർഡറുകള്‍ നല്‍കുമ്ബോള്‍ ഇനി റൊട്ടിക്ക് പകരം ബട്ട‍ർ നാൻ പോലെയുള്ള കലോറി കുറഞ്ഞ ബദല്‍ ഉല്‍പ്പനങ്ങള്‍ തെരഞ്ഞെടുക്കാം. ഉപഭോക്താവ് ഒരു ഉല്‍പ്പന്നം വാങ്ങുമ്ബോള്‍ അതിനെക്കാള്‍ കലോറി കുറഞ്ഞ ഓപ്ഷനുകള്‍ നിർദ്ദേശിക്കുന്ന തരത്തിലാണ് സൊമാറ്റോയുടെ പുതിയ ഫീച്ചർ എന്ന് സിഇഒ, ദീപീന്ദർ ഗോയല്‍ അറിയിച്ചു.

സൊമാറ്റോയുടെ സിഇഒ, ദീപീന്ദർ ഗോയല്‍ പറയുന്നതനുസരിച്ച്‌, പുതിയ ഫീച്ചറിന് ഇതിനകം 7 ശതമാനം അറ്റാച്ച്‌മെൻ്റ് നിരക്ക് ലഭിച്ചു, ഈ ഫീച്ചർ മറ്റ് വിഭവങ്ങളിലേക്കും വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാൻ സൊമാറ്റോ പദ്ധതിയിടുന്നതായി ഗോയല്‍ സൂചിപ്പിച്ചു. ഉദാഹരണത്തിന്, ഉപഭോക്താവ് മധുരപലഹാരം വാങ്ങുമ്ബോള്‍, സോമറ്റോ കലോറി കുറഞ്ഞ ഓപ്ഷനുകള്‍ നിർദ്ദേശിച്ചേക്കാം

ആരോഗ്യകരമായ തിരഞ്ഞെടുപ്പുകള്‍ നടത്താൻ ഞങ്ങളുടെ ഉപഭോക്താക്കളെ സഹായിക്കുന്നു. ചിലപ്പോള്‍ അശ്രദ്ധമായി നിങ്ങള്‍ ഓര്ഡറുകള്‍ ചെയ്താല്‍ പിന്നീട് ഖേദിക്കേണ്ടി വന്നേക്കാം, റൊട്ടിക്ക് പകരം നാനുകള്‍ പോലുള്ള ബദലുകള്‍ ഞങ്ങള്‍ ആരംഭിക്കുന്നു. പുതിയ ഫീച്ചറിനെ കുറിച്ചുള്ള പ്രഖ്യാപനത്തില്‍ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ദീപീന്ദർ ഗോയല്‍ പറഞ്ഞു.

സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ബ്ലിങ്കിറ്റ് അടുത്തിടെ ഉപഭോക്താക്കളെ നിലനിർത്താനും വളർത്താനും പുതിയ വഴികള്‍ പരീക്ഷിച്ചു തുടങ്ങിയിരുന്നു. അടുത്തിടെ, ഒരു നിശ്ചിത പരിധിയിലുള്ള പച്ചക്കറി ഓർഡറുകള്‍ക്കൊപ്പം സൗജന്യ മല്ലി നല്‍കുമെന്ന് ബ്ലിങ്കിറ്റ് സിഇഒ അല്‍ബിന്ദർ ദിൻഡ്‌സ പ്രഖ്യാപിച്ചിരുന്നു.

സൊമാറ്റോ ഈ വർഷം ആദ്യം 50 ഉപഭോക്താക്കൾക്ക് ഒരേസമയം ഭക്ഷണം എത്തിക്കാൻ ഓള്‍-ഇലക്‌ട്രിക് "ബിഗ് ഓർഡർ ഫ്ലീറ്റ്" സേവനം ആരംഭിച്ചു. ഇതിനോടൊപ്പം, സൊമാറ്റോ കഴിഞ്ഞ ദിവസം പ്ലാറ്റ്‌ഫോം ചാർജ് 25 ശതമാനം വർധിപ്പിച്ചു, ഓരോ ഓർഡറിന് 5 രൂപയായി മാറ്റി. ഇനി മുതൽ, ഓരോ തവണ ഓർഡർ ചെയ്യുമ്പോഴും ഉപഭോക്താക്കൾക്ക് 5 രൂപ അധികമായി നൽകേണ്ടിവരും. നേരത്തെ ഒരു ഓർഡറിന് 4 രൂപയായിരുന്നു. ജനുവരിയിൽ പ്ലാറ്റ്‌ഫോം ഫീസ് 3 രൂപയിൽ നിന്ന് 4 രൂപയായി ഉയർത്തിയിരുന്നു, കൂടാതെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 2 രൂപയുണ്ടായിരുന്ന ഫീസ് 3 രൂപയായി വർധിപ്പിക്കപ്പെട്ടിരുന്നു. ഡെലിവറി നിരക്കുകൾക്കു പുറമെ സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുന്നു. അതേസമയം, സൊമാറ്റോ ഗോൾഡ് അംഗങ്ങൾ ഡെലിവറി ചാർജ് നൽകേണ്ടതില്ല, പക്ഷേ അവർക്ക് പ്ലാറ്റ്‌ഫോം ഫീസ് അടയ്ക്കേണ്ടിവരും.

Post a Comment

Previous Post Next Post