യുപിഐ ഇടപാട് മുതൽ ഇൻഷുറൻസ് വരെ: അംബാനിയുടെ ജിയോ ഫിനാൻസ് ആപ്പ് എത്തി!

Jio, UPI അടക്കമുള്ള സാമ്പത്തിക സേവനങ്ങൾക്കായി പുതിയ Finance App പുറത്തിറക്കി. ഇതിന്റെ പേര് JioFinance ആപ്പ് എന്നാണ്. ഇത് നിലവിൽ ബീറ്റാ മോഡിലാണ് പ്രവർത്തിക്കുന്നത്. ഇനി സാമ്പത്തിക ഇടപാടുകൾക്കും UPI സേവനങ്ങൾക്കും Jio ആപ്പ് സൗകര്യപ്രദമായി ഉപയോഗിക്കാം. ഗൂഗിള്‍, ആമസോണ്‍ പോലുള്ള കമ്പനികൾക്ക് JioFinance ആപ്പ് ശക്തമായ എതിരാളിയാകും.

ഈ ആപ്പിൽ UPI ഇടപാടുകൾക്ക് പുറമെ ഇൻഷുറൻസ് ഉപദേശക സേവനങ്ങളും ബിൽ പെയ്മെന്റുകളും ലഭ്യമാണ്. ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളും സേവിങ്സും ഇനി ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ഏകീകരിക്കാം.

Jio Finance App പ്രത്യേകതകള്‍

ജിയോ ഫിനാൻസ് ആപ്പിന്റെ ടെസ്റ്റ് വേർഷൻ നിലവിൽ പുറത്തിറക്കിയിട്ടുണ്ട്. ഉടൻ തന്നെ ഇതിലേക്ക് മ്യൂച്വൽ ഫണ്ട് ലോൺ പോലുള്ള സേവനങ്ങളും വരും. ഏത് സാമ്പത്തിക പശ്ചാത്തലത്തിലുള്ളവർക്കും ഈ ആപ്പ് ഉപയോഗിക്കാൻ കഴിയും. പണം അനായാസം മാനേജ് ചെയ്യുന്നതിനുള്ള ഫീച്ചറുകൾ ജിയോ ഒരുക്കിയിട്ടുണ്ട്. സാധാരണക്കാർക്ക് ദൈനംദിന പണമിടപാടുകൾ വേഗത്തിൽ ചെയ്യാനായി സൗകര്യങ്ങളും ഉണ്ടാക്കിട്ടുണ്ട്.

നിരവധി പുതിയ അപ്ഡേറ്റുകൾ ജിയോ ഫിനാൻസ് ആപ്പിൽ ഉടൻ വരും. മ്യൂച്വൽ ഫണ്ടുകളിലെ വായ്പാ സൗകര്യങ്ങളും ഹോം ലോൺ ഓപ്ഷനുകളും ഉൾപ്പെടുത്താൻ ആലോചിക്കുകയാണ്. ഇൻസ്റ്റന്റായി അക്കൗണ്ട് തുറക്കാനാകുന്നതും വേഗത്തിൽ ബാങ്കിങ് നടത്താനാകുന്നതുമാണ് ആപ്പിന്റെ പ്രധാന സവിശേഷത. ഡിജിറ്റൽ അക്കൗണ്ട് എപ്പോൾ വേണമെങ്കിലും തുറക്കാനും പണമിടപാട് വേഗത്തിൽ നടത്താനും സാധിക്കും. ബിൽ സെറ്റിൽമെന്റുകൾക്ക് ഇനി കാലതാമസം ഉണ്ടാകില്ല, അതുപോലെ യുപിഐ ഇടപാടുകളും വേഗത്തിൽ നടക്കും.


ജിയോ ആപ്പ്: സാമ്ബത്തിക ഉപദേശകനും

സമഗ്രമായ സാമ്ബത്തിക ആസൂത്രണം ഉറപ്പാക്കുന്നതിന് നിങ്ങള്‍ക്ക് മാർഗ നിർദേശങ്ങളും ലഭിക്കും. ഇൻഷുറൻസ് കാര്യങ്ങളിലും മറ്റും ഇത്തരത്തിലുള്ള സാമ്ബത്തിക നിർദേശങ്ങള്‍ ലഭിക്കുന്നതാണ്. കവിയുന്നതിനുമുള്ള ജിയോയുടെ സമർപ്പണത്തെ ഈ സമീപനം കൂടുതല്‍ പ്രകടമാക്കും.

ആപ്പിൽ ലഭ്യമായ കസ്റ്റമർ കെയർ സേവനം വഴി പ്ലാനുകളും അവയുടെ വിശദാംശങ്ങളും അറിയാം. പണമിടപാടുകളിൽ നിങ്ങൾക്കുള്ള സംശയങ്ങൾ ഇതിൽ പരിഹരിക്കാം. ഇതിനായി ആപ്ലിക്കേഷനിൽ ലഭ്യമായ കസ്റ്റമർ കെയർ സർവ്വീസ് ഉപയോഗിക്കാം.

Previous Post Next Post