ചെന്നൈ: ആധുനിക ഗൃഹോപകരണങ്ങള്‍ മുതല്‍ യന്ത്രമനുഷ്യനെ വരെ നിയന്ത്രിക്കുന്ന സംവിധാനത്തിലെ അവിഭാജ്യഘടകമായ മൈക്രോ കണ്‍ട്രോളര്‍ ഇന്ത്യയിലാദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ചു.
മദ്രാസ് ഐ.ഐ.ടി.യുടെ ഇന്‍ക്യുബേഷന്‍ സെല്ലിന്റെയും പ്രവര്‍ത്തക് ടെക്നോളജീസ് ഫൗണ്ടേഷന്റെയും സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മൈന്‍ഡ്ഗ്രോവ് എന്ന സ്റ്റാര്‍ട്ടപ്പ് ആണ് സെക്യൂര്‍ ഐ.ഒ.ടി. എന്നു പേരിട്ട മൈക്രോ കണ്‍ട്രോളര്‍ ചിപ്പ് നിര്‍മിച്ചത്.
ചെറു കംപ്യൂട്ടറിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ വിവിധ ഇലക്ട്രോണിക് ഘടകങ്ങളെ ഒരൊറ്റ ചിപ്പിലേക്ക് സംയോജിപ്പിക്കുകയാണ് മൈക്രോ കണ്‍ട്രോളര്‍ ചെയ്യുന്നത്. സ്വയം നിയന്ത്രണ സംവിധാനമുള്ള ഉപകരണങ്ങള്‍ ഇതിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.