TECH Malayalam | Latest News Updates From Technology In Malayalam

ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി നിരവധി പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്!

 


മെറ്റയുടെ വാട്ട്‌സ്‌ആപ്പ് മെസേജിംഗ് പ്ലാറ്റ്ഫോം എപ്പോഴും പരീക്ഷണങ്ങളിലൂടെ പുതുമകള്‍ കൊണ്ടുവരാറുണ്ട്. ഇങ്ങനെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിനാൽ, അവർ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ആപ്ലിക്കേഷനായി തുടരുന്നു.


ഇപ്പോൾ വാട്ട്‌സ്‌ആപ്പ് ചില പുതിയ ഫീച്ചറുകൾ പരീക്ഷിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, ലിങ്ക് ചെയ്ത ഡിവൈസുകളിൽ ചാറ്റ് ലോക്ക് ചെയ്യുക, പുതിയ ചാനലുകൾ കണ്ടെത്താനുള്ള ഓപ്ഷൻ, ഒരു മിനിറ്റോളം നീളുന്ന സ്റ്റാറ്റസുകൾ, ഹിഡൻ കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റുകൾ, ഓട്ടോ പ്ലേ അനിമേറ്റഡ് ഇമേജസ് എന്നിവയാണ് ആ ഫീച്ചറുകൾ.


ചില ബീറ്റ ടെസ്റ്ററുകളില്‍ ഇവ ലഭ്യമാണ് ഇപ്പോള്‍. ലിങ്ക്ഡ് ഡിവൈസില്‍ നിന്നും സ്വകാര്യ ചാറ്റുകളെ സംരക്ഷിച്ച്‌ നിര്‍ത്താനാണ് ലോക്ക്ഡ് ചാറ്റ് ഓപ്ഷന്‍. ഇവ ഓപ്പണ്‍ ചെയ്യാന്‍ ഒരു രഹസ്യ കോഡ് സൃഷ്ടിക്കുകയും വേണം.


മുപ്പത് സെക്കന്റ് ദൈര്‍ഘ്യമുള്ള വാട്ട്‌സ്‌ആപ്പ് സ്റ്റാറ്റസുകള്‍ ഇനി ഒരു മിനിറ്റായി നീട്ടുന്നതാണ് അടുത്ത ഫീച്ചര്‍. വരുന്ന ആഴ്ചകളില്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ഇത് ലഭ്യമാക്കും. പുതിയ ചാനലുകള്‍ പെട്ടെന്ന് കണ്ടെത്താനും മറ്റുമായാണ് മറ്റൊരു ഫീച്ചര്‍ കൊണ്ടുവരുന്നത്.


കൂടാതെ, ആപ്പ് ക്രമീകരണങ്ങള്‍ക്കുള്ളില്‍ തന്നെ ‘ആനിമേറ്റുചെയ്ത ചിത്രങ്ങളുടെ ഓട്ടോപ്ലേ’ ഫീച്ചറും കൊണ്ടുവരുന്നുണ്ട്. ആപ്പ് സെറ്റിംഗ്‌സില്‍ ഇത് ലഭിക്കും. ഈ ഫീച്ചര്‍ ഇമോജികള്‍, സ്റ്റിക്കറുകള്‍, അവതാറുകള്‍ എന്നിവയ്ക്കായുള്ള എല്ലാ ആനിമേഷനുകളും പ്രവര്‍ത്തനരഹിതമാക്കും.

Post a Comment

Previous Post Next Post