നിങ്ങളുടെ സ്മാർട്ടഫോൺ സുരക്ഷിതമാക്കാൻ നിർബന്ധമായും പാലിക്കേണ്ട നിർദ്ദേശങ്ങൾ: പഠന റിപ്പോർട്ടുമായി എൻഎസ്എ

 

സ്മാർട്ടഫോണുകൾ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് സുരക്ഷ. ആൻഡ്രോയിഡ് ഫോണായാലും ഐഫോണായാലും, അവയിലെ സുരക്ഷാ ഭീഷണി കുറയ്ക്കാൻ ഇടയ്ക്കിടെ റീസ്റ്റാർട്ട് ചെയ്യുന്നത് നല്ലതാണെന്ന് പഠന റിപ്പോർട്ടുകൾ പറയുന്നു.

ഫോണിൽ കയറിപ്പറ്റിയേക്കാവുന്ന മാൽവെയറുകളും, സൈബർ ആക്രമണങ്ങളും ഈ മാർഗ്ഗം വഴി നിർവീര്യമാക്കാൻ കഴിയുമെന്നും അമേരിക്കയുടെ നാഷണൽ സെക്യുരിറ്റി ഏജൻസി (എൻഎസ്എ) ഫോർബ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

2010 മുതൽ ഇറക്കിയിട്ടുള്ള ഐഫോണുകൾക്കും ആൻഡ്രോയിഡ് ഉപകരണങ്ങൾക്കും ഇടയ്ക്കിടെ റീസ്റ്റാർട്ട് ചെയ്യുന്നത് ഗുണകരമാണെന്നാണ് എൻഎസ്എയുടെ ഉപദേശം. 

എൻഎസ്എയുടെ ഈ നിർദ്ദേശം ഏതാനും വർഷങ്ങൾക്ക് മുമ്പാണ് കണ്ടെത്തിയെങ്കിലും, ഇപ്പോഴും പ്രായോഗികമായി ഇതുപോലെ നിർദേശിക്കുന്നതായാണ് വിദഗ്ധർ പറയുന്നത്.

റീസ്റ്റാർട്ട് ചെയ്യുന്നത് ഓർക്കാൻ താത്പര്യമില്ലാത്തവർക്ക്, ഇന്ന് പല ഫോണുകളിലും റീസ്റ്റാർട്ട് ഷെഡ്യൂൾ ചെയ്യാൻ കഴിയും. ഇത് വഴി, നിങ്ങൾക്ക് നേരിട്ട് ഓർക്കേണ്ടതില്ലാതെ, നിശ്ചിത സമയത്ത് ഫോണിനെ സ്വയം റീസ്റ്റാർട്ട് ചെയ്യാൻ ക്രമീകരിക്കാം.

ഫോൺ സുരക്ഷിതമാക്കാൻ ബയോമെട്രിക്‌സ് ഉപയോഗിക്കുന്നതും, ഒറിജിനൽ ചാർജിങ് കേബിളുകൾ ഉപയോഗിക്കുന്നതും എൻഎസ്എ ഉൾക്കൊള്ളിച്ചിട്ടുള്ള മറ്റ് നിർദ്ദേശങ്ങളാണ്.

Previous Post Next Post