കെഎസ്‌ഇബി പുതുക്കിയ ആപ്പ് പുറത്തിറക്കി: ബിൽ കാൽക്കുലേറ്റർ ഉൾപ്പെടുത്തി

 


വൈദ്യുതി നിരക്ക് എളുപ്പത്തില്‍ ഗുണഭോക്താക്കള്‍ക്ക് കണക്കാക്കുന്നതിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്‌ഇബി) പുതുക്കിയ ആപ്പുമായി രംഗത്തെത്തി. ജനുവരി 30-ന് ആൻഡ്രോയിഡിൽ ലഭ്യമാക്കിയ ഈ പുതിയ ആപ്പിൽ ‘ബിൽ കാൽക്കുലേറ്റർ’ ഉൾപ്പെടുത്തി, ഉപഭോക്താക്കൾക്ക് കൃത്യമായ ബില്ല് കണക്കാക്കുന്നതിനും മറ്റ് സേവനങ്ങൾ ആക്സസ് ചെയ്യുന്നതിനും സഹായിക്കും.

പുതിയ ആപ്പിന്റെ മുഖ്യ പ്രത്യേകതകളിൽ ഒന്നാണ് ഉപയോക്താക്കൾക്ക് മീറ്റർ റീഡിംഗും കൺസ്യൂമർ നമ്പറും നൽകി ഫോണു നമ്പറോ ഇ-മെയിൽ ഐഡിയോ ഉപയോഗിച്ച് ആപ്പിൽ ലോഗിൻ ചെയ്യാം എന്നത്. മാത്രമല്ല, കെഎസ്‌ഇബി രണ്ടിലധികം ബില്ലുകൾ ഒരുമിച്ച് അടയ്‌ക്കുന്നതിനും അവസരം ഒരുക്കുന്നു. 

ഉപയോക്താക്കൾക്ക് പണമടയ്‌ക്കൽ, പഴയ ബില്ല്, ഉപയോഗം, മീറ്റർ റീഡിങ് തുടങ്ങിയ വിവരങ്ങളും ഈ ആപ്പിലൂടെ എളുപ്പത്തിൽ പരിശോധിക്കാം. കൺസ്യൂമർ നമ്പറും മൊബൈൽ ഒ ടി പി യും രേഖപ്പെടുത്തി ആപ്പിൽ രജിസ്റ്റർ ചെയ്യാതെയും പണമടയ്‌ക്കാനുള്ള സൗകര്യം കെഎസ്‌ഇബി ഒരുക്കിയിട്ടുണ്ട്. 

നവീകരിച്ച ആപ്പിൽ രജിസ്റ്റർ ചെയ്യുന്ന ഉപയോക്താക്കൾക്ക് വൈദ്യുതി തടസ്സം, വൈദ്യുതി വിച്ഛേദിക്കൽ എന്നിവയുടെ മുന്നറിയിപ്പുകൾ ലഭ്യമാകും. കൂടാതെ, താരിഫ് മാറ്റം, ഉടമസ്ഥാവകാശ മാറ്റം, ലോഡ് മാറ്റം, ഫെയ്സ്മാറ്റം, പോസ്റ്റ് മാറ്റിയിടൽ തുടങ്ങിയ നിരവധി സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ പുതിയ ആപ്പ് സഹായിക്കും. 

ഇതിനോടകം തന്നെ, ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിൽ ഒരു ലക്ഷം ഉപയോക്താക്കളും ഐ ഫോൺ ഉപയോക്താക്കളിൽ 10000 ത്തിലധികം ആളുകളും ഈ പുതുക്കിയ ആപ്പ് ഡൗൺലോഡ് ചെയ്ത് കഴിഞ്ഞു.

Previous Post Next Post