4ജിയില്‍ കത്തിക്കയറാന്‍ ബിഎസ്എന്‍എല്‍, ഇതിനകം 15,000 ടവറുകള്‍ പൂര്‍ത്തിയായി, ഉപഭോക്താക്കള്‍ക്ക് സന്തോഷിക്കാം.


ബിഎസ്എന്‍എല്‍ 4ജി കാത്തിരുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. രാജ്യത്ത് ഇതിനകം 15,000ത്തിലധികം 4ജി ടവറുകള്‍ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ സ്ഥാപിച്ചതായി ടെലികോം മന്ത്രാലയം അറിയിച്ചു. മറ്റ് ടവറുകളും 4ജിയിലേക്ക് പുതുക്കുന്ന നടപടിയുമായി ബിഎസ്എന്‍എല്‍ മുന്നോട്ടുപോവുകയാണ്. ഈ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെ 80,000 ടവറുകള്‍ 4ജിലേക്ക് മാറ്റാനാണ് ബിഎസ്എന്‍എല്‍ നീക്കം. 2025 മാര്‍ച്ചോടെ 21,000 ടവറുകള്‍ കൂടി 4ജിയാവും. ഇതോടെ ഒരുലക്ഷം ബിഎസ്എന്‍എല്‍ ടവറുകള്‍ രാജ്യമെമ്പാടും 4ജി നെറ്റ്‌വര്‍ക്ക് എത്തിക്കും.

1 Comments

Previous Post Next Post