പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബി എസ് എന്‍ എല്‍ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. 28 ദിവസം കാലാവധിയുള്ള 108 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചത്.
28 ദിവസവും പരിധിയില്ലാതെ വിളിക്കാം. 28 ജിബി ഡേറ്റയാണ് മറ്റൊരു പ്രത്യേകത. അതായത് ഒരു ദിവസം ഒരു ജിബി വരെ ഡേറ്റ ഉപയോഗിക്കാം. 500 സൗജന്യ എസ്എംഎസ് ആണ് പ്ലാനിന്റെ മറ്റൊരു സവിശേഷത.
അടുത്തിടെ എയര്‍ടെലും ജിയോയും വൊഡഫോണ്‍- ഐഡിയയും റീച്ചാര്‍ജ് നിരക്ക് ഉയര്‍ത്തിയതിനെ തുടര്‍ന്ന് നിരവധി പേർ ബി എസ് എന്‍ എല്ലിലേക്ക് പോര്‍ട്ട് ചെയ്തിരുന്നു.
ജൂലൈയില്‍ 29 ലക്ഷം ഉപയോക്താക്കൾ ബി എസ് എന്‍ എല്ലിലേക്ക് സ്വിച്ച് ചെയ്തിട്ടുണ്ട്. ഇതിന്റെ ചുവട് പിടിച്ചാണ് ബജറ്റ് സൗഹൃദ പ്ലാന്‍ അവതരിപ്പിച്ചത്.