യൂട്യൂബ് ഷോർട്സ് ഇനി ഒരു മിനുറ്റിൽ ഒതുക്കണ്ട. ഷോർട്ടിന്റെ ദൈർഘ്യം കൂട്ടാൻ ഒരുങ്ങുകയാണ് യൂട്യൂബ്.
ഒക്‌ടോബർ 15 മുതൽ മൂന്ന് മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ ഷോർട്സായി അപ്ലോഡ് ചെയ്യാനാവും. നിരവധി സബ്സ്ക്രൈബേഴ്സ് ആവശ്യപ്പെട്ട ഫീച്ചർ ആണിതെന്നാണ് കമ്പനി ബ്ലോഗിൽ പറയുന്നത്.
ചതുരത്തിലോ ആസ്പെക്ട് റേഷ്യുവിൽ നീളത്തിലോ ഉള്ള വീഡിയോകൾക്കാണ് പുതിയ ഫീച്ചർ ബാധകമാവുക. വേറെയും നിരവധി അപ്ഡേഷനുകൾ ഷോർട്സിൽ വരുന്നുണ്ട്. യൂസേഴ്സിന് അവരുടെ ഇഷ്‌ടാനുസരണം ഫീഡ് കസ്റ്റമൈസ് ചെയ്തെടുക്കാൻ കഴിയുന്ന ഫീച്ചറും കമ്പിനി കൊണ്ടുവരുന്നുണ്ട്.
ഗൂഗിൾ ഡീപ് മൈൻഡിൻ്റെ വീഡിയോ ജനറേറ്റിംഗ് മോഡലായ വീയോ, യൂട്യൂബ് ഷോർട്ട്സിലേക്ക് വരുമെന്നും കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്. ഈ മോഡലിലെ ഇമേജിനറി ബാക്ക്ഗ്രൗണ്ടും വീഡിയോ ക്ലിപ്പുകളും ഉപയോഗിച്ച് കൂടുതൽ മികച്ച ഷോർട്സുണ്ടാക്കാൻ കഴിയും.