അടിമുടി മാറാനൊരുങ്ങി ടെലഗ്രാം

 


പലവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാവുന്ന ഒരു പ്ലാറ്റ്ഫോമാണ് ടെലഗ്രാം. ഇപ്പോഴിതാ മറ്റൊരു നീക്കം പ്രഖ്യാപിച്ചിരിക്കുകയാണ് ടെലഗ്രാം സ്ഥാപകനും മേധാവിയുമായ പാവെൽ ദുരോവ്. ടെലഗ്രാം ഒരു വീഡിയോ പ്ലാറ്റ്ഫോം ആയി മാറുന്നതിൻ്റെ ആദ്യ ചുവടുവെച്ചിരിക്കുന്നു എന്നാണ് തന്റെ ടെലഗ്രാം ചാനലിലൂടെ പാവൽ ദുരോവിന്റെ പ്രഖ്യാപനം.

നേരത്തെ തന്ന ടെലഗ്രാം വീഡിയോകൾ പങ്കുവെക്കാനാവുന്ന പ്ലാറ്റ്ഫോം ആയിരുന്നുവെങ്കിലും ഉപഭോക്താക്കൾ അപ്ലോഡ് ചെയ്യുന്ന അതേ ഫോർമാറ്റിലാണ് അവ പ്രദർശിപ്പിച്ചിരുന്നത്. പലപ്പോഴും ഗിഗാബൈറ്റുകൾ വരുന്ന വീഡിയോ ഫയലുകൾ ഉപഭോക്താവിന് ഡൗൺലോഡ് ചെയ്യേണ്ടതായി വന്നിരുന്നു

പുതിയ അപ്ഡേറ്റിലൂടെ ടെലഗ്രാമിൽ പങ്കുവെക്കുന്ന വീഡിയോകൾ സുഗമമായ സ്ട്രീമിങിന് അനുയോജ്യമായ വിധത്തിൽ വിവിധ ക്വാളിറ്റി ഓപ്ഷനുകളിൽ ലഭ്യമാക്കും. ഇതിനായി അപ്ലോഡ് ചെയ്യുന്ന വീഡിയോകൾ ടെലഗ്രാം ആവശ്യാനുസരണം കംപ്രസ് ചെയ്യും.

Previous Post Next Post