എയര്‍ടെലിന് പിന്നാലെ മസ്‌കിന്റെ സ്റ്റാര്‍ ലിങ്കുമായി കൈകോര്‍ത്ത് ജിയോയും

 


മുംബൈ : രാജ്യത്ത് സ്റ്റാര്‍ലിങ്കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നടപ്പാക്കാന്‍ എയര്‍ടെലിന് പിന്നാലെ മുകേഷ് അംബാനിയുടെ ജിയോയും കരാറില്‍ ഒപ്പുവെച്ചു.

ഇലോണ്‍ മസ്‌കിന്റെ സ്പെയ്സ് എക്സുമായി കരാര്‍ ഒപ്പുവെച്ചതായി ഭാരതി എയര്‍ടെല്‍ ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. പിന്നാലെയാണ് ജിയോയുടെയും പ്രഖ്യാപനം.

ജിയോ തങ്ങളുടെ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ വഴിയും ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും സ്റ്റാര്‍ലിങ്ക് സൊല്യൂഷൻ ലഭ്യമാക്കും. അതേസമയം, സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാൻ സ്പെയ്സ് എക്സിന് ഒട്ടേറെ കടമ്പകള്‍ കടക്കാനുണ്ട്. 

വിവിധ നിയന്ത്രണ ഏജന്‍സികളുടെ അനുമതി ലഭ്യമായിട്ടില്ല. അനുമതികള്‍ ലഭിച്ച ശേഷമേ എയര്‍ടെല്ലിന്റെയും ജിയോയുടെയും കരാര്‍ പ്രാബല്യത്തില്‍ വരികയുള്ളൂ.

Previous Post Next Post