ഉപഭോക്താക്കൾക്ക് ഇരുട്ടടി :ടെലികോം റീചാർജ് നിരക്കുകൾ വീണ്ടും ഉയർത്താൻ സാധ്യത

 


2025 അവസാനംക്ക് മുൻപായി മൊബൈൽ റീചാർജ് നിരക്കുകളിൽ 10-12 ശതമാനം വരെ വർധനവ് വരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ പോലുള്ള പ്രമുഖ ടെലികോം ഓപ്പറേറ്റർമാർ മൊബൈൽ താരിഫ് ഉയർത്താനുള്ള ഒരുക്കത്തിലാണ്.

ജെഫറീസ് എന്ന ബ്രോക്കറേജ് സ്ഥാപനത്തിന്റെ വിശകലനത്തിൽ പറയുന്നു, സ്ഥിരതയുള്ള ഉപയോക്തൃ വളർച്ചയും 5G സേവനങ്ങളുടെ വികസനച്ചെലവും നിരക്ക് വർധനവിന് കാരണമാകുന്നു. ഈ അവസരം മുതലെടുക്കാൻ ടെലികോം കമ്പനികൾ ഘട്ടംഘട്ടമായി നിരക്ക് വർധിപ്പിക്കാനാണ് ആലോചിക്കുന്നത്.

കഴിഞ്ഞ വർഷം 11 മുതൽ 23 ശതമാനം വരെ താരിഫ് ഉയർത്തിയ പശ്ചാത്തലത്തിൽ, ഇത്തവണ ഉപയോക്താക്കളുടെ പ്രതികരണം കണക്കിലെടുത്ത്  ആസൂത്രിതമായിട്ടാവും  നടപ്പാക്കുക. പ്രത്യേകിച്ച്  ഉയർന്ന നിരക്കുള്ള റീചാർജ് പ്ലാനുകൾ ഉപയോഗിക്കുന്നവരെയാണ് പുതിയ വർധനവ് കൂടുതലായി ബാധിക്കുക.

ET ടെലികോം റിപ്പോർട്ടിന്റെ അനുസരണമായി, 2024 മെയ് മാസത്തിൽ 1.08 ബില്യൺ സജീവ ഉപയോക്താക്കളെത്തിയത് താരിഫ് വർധനയ്ക്ക് വഴിതെളിച്ച പ്രധാന കാരണമായി കണക്കാക്കപ്പെടുന്നു. റിലയൻസ് ജിയോയാണ് 5.5 ദശലക്ഷം പുതിയ സജീവ ഉപയോക്താക്കളെ നേടിയെടുക്കുന്നതിനിലൂടെ മുന്നേറ്റം നടത്തിയത്, ഇതോടെ അവരുടെ വിപണി വിഹിതം 53 ശതമാനമായി ഉയർന്നു. എയർടെൽ 1.3 ദശലക്ഷം ഉപയോക്താക്കളെ കൂട്ടിച്ചേർത്തപ്പോൾ, വോഡഫോൺ ഐഡിയയ്ക്കും ചില മാറ്റങ്ങൾ അനുഭവപ്പെട്ടു.

കുറഞ്ഞ നിരക്കുള്ള അടിസ്ഥാന റീചാർജ് പ്ലാനുകൾക്ക് മാറ്റം വരുത്താൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മൊത്തത്തിൽ, ടെലികോം നിരക്കുകളിൽ വരാനിരിക്കുന്ന വർധനവ് ഉപയോക്താക്കളുടെ മൊബൈൽ ചെലവിൽ  സമ്മർദ്ദം സൃഷ്ടിച്ചേക്കും, പ്രത്യേകിച്ച് അധിക ഡേറ്റാ ഉപയോഗിക്കുന്നതിലും ഉയർന്ന പ്ലാനുകൾ സ്വീകരിക്കുന്നതിലും.

Previous Post Next Post