ബിഎസ്എൻഎൽ ഒരു രൂപയുടെ പ്ലാനായ ഫ്രീഡം പ്ലാൻ ഓഫർ 2025 സെപ്റ്റംബർ 15 വരെ നീട്ടി.

 


കൊച്ചി: ഉപഭോക്താക്കളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന വൻ സ്വീകാര്യതയെ തുടർന്ന് ബിഎസ്എൻഎൽ വെറും ഒരു രൂപയുടെ പ്ലാനായ ഫ്രീഡം പ്ലാൻ ഓഫർ 2025 സെപ്റ്റംബർ 15 വരെ നീട്ടിയിരിക്കുന്നു.

ഒരുമാസം കാലാവധിയുള്ള ഈ പ്ലാനിൽ പരിധിയില്ലാതെ കോളുകളും ദിവസേന രണ്ടു ജിബി  ഡാറ്റയും 100 എസ്എംഎസും തികച്ചും സൗജന്യമായി ലഭിക്കുന്നു.

പുതുതായി കണക്ഷന്‍ എടുക്കുന്നവർക്കും മറ്റു സേവന ദാതാക്കളിൽ നിന്നും പോർട്ട് ചെയ്തു വരുന്നവർക്കും വെറും ഒരു രൂപ മാത്രം റീചാർജ് ചെയ്താൽ ലഭിക്കുന്ന ഈ കണക്ഷൻ മലയാളികൾക്കുള്ള ബിഎസ്എൻഎല്ലിന്റെ ഓണസമ്മാനമാണ്.

 നമ്മുടെ രാജ്യം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4G സാങ്കേതികവിദ്യ ഏറ്റവും കുറഞ്ഞ നിരക്കിൽ അനുഭവിച്ചറിയുവാൻ മാന്യ ഉപഭോക്താക്കൾ ഏറ്റവും അടുത്തുള്ള ബിഎസ്എൻഎൽ കസ്റ്റമർ കെയർ  സെൻ്ററുമായൊ  അല്ലെങ്കിൽ അംഗീകൃത  റീട്ടെയിലറുമായോ  ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

 കൂടുതൽ വിവരങ്ങൾക്ക്:

Customer Care:

1503 / 1800-180-1503

Website: www.bsnl.co.in

Previous Post Next Post