യുപിഐ സെറ്റിൽമെൻ്റ്സ് റൂൾസിൽ മാറ്റം: ഫോൺപേ, ജിപേ, പേടിഎം ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത

 


നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുതിയ സെറ്റിൽമെന്റ് സൈക്കിളുകൾ പ്രഖ്യാപിച്ചു. അംഗീകൃത പണമിടപാടുകൾക്കും തർക്കത്തിലുള്ളവയ്ക്കുമായാണ് പുതിയ മാറ്റങ്ങൾ കൊണ്ടു വരുന്നത്. ബാങ്കുകൾക്കും ഉപഭോക്താക്കൾക്കും ഏറെ ആശ്വാസകരമാകും ഈ മാറ്റം. നവംബർ മൂന്ന് മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. പണമിടപാടിൽ ഏറെ ശ്രദ്ധ നൽകേണ്ട ആർടിജിഎസ് ഉപയോക്താക്കൾക്കാണ് പുത്തൻ പരിഷ്‌കരണം ഏറെ സഹായകരമാകുക.

ആർടിജിഎസിലൂടെ ഒരു ദിവസം പത്ത് സെറ്റിൽമെന്റ് സൈക്കിളുകളാണ് ഇനി യുപിഐ നൽകുക, ഇതിൽ അംഗീകൃത പണമിടപാടുകളും തർക്കത്തിലുള്ളവയും ഉൾപ്പെടും. പണമിടപാടുകളുടെ എണ്ണം വർധിച്ചതോടെയാണ് പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ദിനംപ്രതിയുള്ള സെറ്റിൽമെന്റ് പ്രക്രിയ സമയബന്ധിതമായി പൂർത്തായാക്കുക എന്ന ലക്ഷ്യത്തോടെ അംഗീകൃത - തർക്ക ഒത്തു തീർപ്പുകൾ വേർതിരിക്കാൻ തീരുമാനിച്ചത്.

പുതിയ സെറ്റിൽമെന്റ് പ്രോസസിലെ പ്രക്രിയകളും ചട്ടക്കൂടുകളും എന്താണെന്ന് പരിശോധിക്കാം

ആദ്യത്തെ സൈക്കിളിലെ ഒന്നു മുതൽ പത്തു വരെയുള്ള ട്രാൻസാക്ഷനിൽ അംഗീകൃത പണമിടപാടുകൾ മാത്രമേ ചെയ്യാൻ കഴിയു. ഇതിനിടയിൽ തർക്ക ഇടപാടുകൾ പ്രോസസ് ചെയ്യില്ല. എന്നാൽ നിലവിലുള്ള കട്ട് - ഓവർ ടൈമിംഗിലോ, ആർടിജിഎസ് പോസ്റ്റിങ് ടൈംലൈൻസിലോ മാറ്റമില്ല.

സെറ്റിൽമെന്റ് സൈക്കിളിൽ ഒരു ദിവസം രണ്ട് തവണ തർക്കമുള്ള പണമിടപാടുകളുമായി ബന്ധപ്പെട്ട സെറ്റിൽമെന്റ്‌സ് പ്രോസസ് ചെയ്യാം. ഈ സൈക്കിളിൽ തർക്ക പണമിടപാടുകൾ മാത്രമേ നടക്കുകയുള്ളു.

മറ്റ് സെറ്റിൽമെന്റ് നിയമങ്ങൾക്കൊന്നും മാറ്റമില്ല, അതിൽ സെറ്റിൽമെന്റ് സമയം, ജിഎസ്ടി റിപ്പോർട്ട്, റീകൺസിലിയേഷൻ റിപ്പോർട്ട് എന്നിവ ഉൾപ്പെടും.

അതിനിടയിൽ എൻപിസിഐ, മുമ്പുണ്ടായിരുന്ന പേടിഎം യുപിഐ ഐഡികളിലെ ഓട്ടോപേ മാൻഡേറ്റുകൾ അവസാനിപ്പിക്കുന്നതിനുള്ള അവസാന തീയതി രണ്ടുമാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

Previous Post Next Post