ന്യൂഡൽഹി: വാട്‌സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ പോലുള്ള മെസേജിങ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിന് ഇനിമുതൽ ഡിവൈസിൽ സജീവമായ സിം കാർഡ് നിർബന്ധമാക്കുന്നു. 2025-ലെ സൈബർ സുരക്ഷാ ഭേദഗതി നിയമത്തിന്റെ ഭാഗമായാണ് കേന്ദ്ര ടെലികമ്യൂണിക്കേഷൻസ് വകുപ്പ് (DoT) ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.
സജീവമായ സിം കാർഡ് ഇല്ലാത്ത ഉപയോക്താക്കൾക്ക് മെസേജിങ് സേവനങ്ങൾ ലഭിക്കില്ലെന്ന് ഉറപ്പാക്കാൻ ആപ്പ് കമ്പനികളോട് നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ, ഫോണിൽ സിം കാർഡ് ഇല്ലെങ്കിൽ പോലും വൈഫൈ ഉപയോഗിച്ച് ഇത്തരം ആപ്പുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കുമായിരുന്നു. ഈ സൗകര്യം സൈബർ ലോകത്ത് സുരക്ഷാ ഭീഷണി ഉയർത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് ടെലികോം വകുപ്പ് പുതിയ നടപടി സ്വീകരിച്ചത്.
വെബ് വേർഷനുകൾക്കും നിയന്ത്രണം:
പുതിയ നിയമം മെസേജിങ് ആപ്പുകളുടെ വെബ് വേർഷനുകൾക്കും (WhatsApp Web, Telegram Web) ബാധകമാണ്. ഈ വെബ് വേർഷനുകൾ ഇനി ആറ് മണിക്കൂറിൽ ഒരിക്കൽ സ്വയമേവ ലോഗ്ഔട്ട് ആകുന്ന രീതിയിൽ പരിഷ്‌കരിക്കും. സൈബർ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണങ്ങൾ.
Permalink:
