TECH Malayalam | Latest News Updates From Technology In Malayalam

ഒരു 5ജി ഫോണ്‍ വാങ്ങണോ? ഇന്ത്യയിൽ ഇപ്പോൾ എത്തിയിട്ടുള്ള മികച്ച 5ജി ഫോണുകൾ ഏതൊക്കെ?


 

പുതിയ സാങ്കേതികവിദ്യ ആസ്വദിക്കണമെങ്കില്‍ അതിനുതകുന്ന ഫോണ്‍ വേണം. ഇപ്പോള്‍ 5ജി ഫോണ്‍ കൈവശമില്ലാത്തവര്‍ നിങ്ങള്‍ താമസിക്കുന്നതിനടുത്ത് ഏതെങ്കിലും സേവനദാതാവ് 5ജി ട്രയല്‍സ് നടത്തുന്നുണ്ടോ എന്നൊക്കെ അറിഞ്ഞ ശേഷം ഹാന്‍ഡ്‌സെറ്റ് വാങ്ങുന്നതിനെക്കുറിച്ച് അന്വേഷിച്ചാല്‍ മതിയാകും

ഇപ്പോള്‍ 15,000 രൂപയ്ക്കു പോലും 5ജി ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലുണ്ട്. താമസിയാതെ അത് 10,000 രൂപ വരെയോ അതിലും താഴ്‌ന്നോ പോലും ലഭിച്ചേക്കുമെന്നും പറയുന്നു.
 

വിലകുറഞ്ഞ ഹാന്‍ഡ്‌സെറ്റ് ആണെങ്കിലും വില കൂടിയഫോണ്‍ ആണെങ്കിലും ഇനി ഇറങ്ങാനിരിക്കുന്ന മോഡലുകളില്‍ കൂടുതല്‍ മികവും കാണും. അപ്പോള്‍ കാത്തിരിക്കുകയാണ് ഉചിതം. അതേസമയം, ഇപ്പോള്‍ മറ്റേതെങ്കിലും കാരണത്തിന് ഫോണ്‍ മാറുന്നയാള്‍, പണമുണ്ടെങ്കില്‍ 5ജി ഹാന്‍ഡ്‌സെറ്റ് പരിഗണിക്കുന്നത് ഉചിതമായിരിക്കുമെന്നും പറയാം.


നിലവിൽ ഐഫോണ്‍ 12 സീരീസ്, സാംസങ്ങിന്റെയും മറ്റും ഹൈ എന്‍ഡ് ഫോണുകള്‍ തുടങ്ങിയവ കൈയ്യില്‍ വച്ചിരിക്കുന്നവര്‍ക്ക് ഒരു ആശങ്കയും വേണ്ട. അവര്‍ ഇപ്പോൾ തന്നെ 5ജിയായി കഴിഞ്ഞു. എന്നാല്‍, മിക്കവരും ഇപ്പോഴും 4ജി ഫോണുകള്‍ ഉപയോഗിക്കുന്നവരാണ്. ഐഫോണ്‍ 11 സീരീസ് കൈയ്യില്‍ വച്ചിരിക്കുന്നവരടക്കം.


 


Mi 11 ലൈറ്റ് 5G :
 ഇന്ത്യയിൽ ലഭ്യമാണ്. ഭാരമില്ലെന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ക്വാൽകോം സ്നാപ്ഡ്രാഗൺ 778 ജി ചിപ്പാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത. ഫോണിന്റെ വില  26999 രൂപയാണ്

 

Samsung Galaxy F42 5G :
ഫോണുകളും ഇന്നാണ് ഇന്ത്യൻ വീപ്പയിൽ അവതരിപ്പിച്ചത്. 90Hz ഡിസ്പ്ലേ, 64 എംപി ക്യാമറകൾ, മീഡിയടെക്ക് ഡൈമെൻസിറ്റി 700 ചിപ്പ് എന്നിവയോടൊപ്പമാണ് ഫോൺ എത്തുന്നത്. ഫോണിന്റെ വില  20999 രൂപ മുതലാണ്.

 

IQOO Z5 5G:
 ഫോണുകളുടെ പ്രധാന പ്രത്യേകതകൾ Snapdragon 778G SoC, 44W ഫാസ്റ്റ് ചാർജിംഗ്, 64MP ക്യാമറകൾ, VC ലിക്വിഡ് കൂളിംഗ് സിസ്റ്റം എന്നിവയാണ്. ഫോണിന്റെ വില ആരംഭിക്കുന്നത് 23990 രൂപയിലാണ്


 

Samsung Galaxy M52 5G: 

Samsung Galaxy M52 5G യും മികച്ച 5 ജി സ്മാർട്ട് ഫോണുകളിൽ ഒന്നാണ്. 120Hz അമോലെഡ് സ്‌ക്രീൻ, സ്‌നാപ്ഡ്രാഗൺ 778 ജി ചിപ്പ്, 64 എംപി ക്യാമറകൾ എന്നിവയ്ക്കൊപ്പമാണ് ഫോൺ എത്തുന്നത്. 29999 രൂപ മുതലാണ് ഫോണിന്റെ വില.

Post a Comment

Previous Post Next Post