പ്രൈം വാർഷിക മെംബർഷിപ്പിന് ഇതുവരെ ₹ 999 രൂപയായിരുന്ന ചാർജ് 1499 രൂപയാക്കി. 500 രൂപയുടെ വർദ്ധനവാണ് ഈ മെബർഷിപ്പിനു വന്നിരിക്കുന്നത്!.
മൂന്നു മാസത്തെ പ്ലാൻ ₹ 329ൽ നിന്ന് ₹ 459 ആക്കി ഉയർത്തി പ്രതിമാസ പ്ലാനിന് ₹ 129 കൊടുത്തവർ ഇനിമുതൽ ₹ 179 നൽകേണ്ടി വരും.
ചാർജ് വർദ്ധന എപ്പോൾ മുതൽ പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചിട്ടില്ല. എങ്കിലും പഴയ നിരക്കിൽ വരിക്കാരായി (Subscription) എടുക്കാനുള്ള അവസാന അവസരം ഉപയോഗപെടുത്തണമെന്ന പരസ്യങ്ങൾ വന്നു തുടങ്ങി.