'സ്ക്വിഡ് ഗെയിം' : കോടാനുകോടി ബംബറടിച്ച് നെറ്റ്ഫ്ലിക്സ്!!!

456 മത്സരാർത്ഥികൾ! 4560 കോടി സമ്മാനം! തോറ്റാലോ, നിരസിച്ചാലോ പകരം നൽകേണ്ടി വരിക സ്വന്തം ജീവൻ!

പ്രശസ്ത ജാപ്പനീസ് സീരീസായ ആലീസ് ഇൻ ബോർഡർലാന്റിന് (Alice in Borderland) ശേഷം അതേ ഗെയിം ത്രില്ലിംഗ് എഫക്ടിൽ 2021 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ കൊറിയൻ സീരീസാണ് “സ്ക്വിഡ് ഗെയിം“. ഇറങ്ങി ഒരാഴ്ചക്കുള്ളിൽ തന്നെ മറ്റു പല പ്രമുഖ സീരിസുകളെയും പിന്നിലാക്കി നെറ്റ്ഫ്ലിക്സ് ടോപ്പ് ചാർട്ടിൽ ഇടം നേടിയ സീരീസ്, ലോകത്താകമാനം മികച്ച നിരൂപകപ്രശംസയും പിടിച്ചു പറ്റി. കൃത്യമായ ഇടവേളകളിൽ വരുന്ന ട്വിസ്റ്റുകളും, ഓരോ ഗെയിമുകളുടെ ത്രില്ലിംഗുമടക്കം പ്രേക്ഷകനെ കണ്ണെടുക്കാത്ത തരത്തിൽ പിടിച്ചിരുത്തും.

കഥയുടെ ചടുലത ഒരു നിമിഷം പോലും കൈവിടാത്ത തരത്തിലുള്ള മേക്കിംഗ്, മികച്ച അഭിനയ മുഹൂർത്തങ്ങൾ, പ്രേക്ഷകരെ ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ, സീറ്റ് എഡ്ജ് ത്രില്ലർ സാഹചര്യങ്ങൾ, ഗസ്റ്റ് റോളുകളിൽ സർപ്രൈസായി വരുന്ന അഭിനേതാക്കൾ. എല്ലാം കൊണ്ടും ത്രില്ലർ, ഗെയിം പ്രേമികൾ ഒരിക്കലും മിസ് ആക്കാൻ പാടില്ലാത്ത ഒരു സീരിസാണ്  സ്ക്വിഡ് ഗെയിം!!.

നെറ്റ്ഫ്ളിക്സിന്‍റെ സമീപകാലത്തെ ഏറ്റവും ജനപ്രീതി നേടിയ സിരീസ് ആയ 'സ്‍ക്വിഡ് ഗെയിം' നെറ്റ്ഫ്ലിക്സ് കമ്പനിക്ക് ഉണ്ടാക്കിയ നേട്ടം എത്രയെന്ന കണക്കുകള്‍ പുറം ലോകത്തെ അറിയിച്ചത് അമേരിക്കന്‍ മാധ്യമമായ ബ്ലൂംബെര്‍ഗ് (Bloomberg) ആണ്.

214 മില്ല്യൻ (21.4 കോടി) നെറ്റ്ഫ്ലിക്സ് വരിക്കാരിൽ  142  മില്ല്യൻ (14.2 കോടി) ആളുകൾ സ്ക്വിഡ് ഗെയിം കണ്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്!.

നെറ്റ്ഫ്ലിക്സിനു ജൂലൈ മുതൽ സെപ്റ്റംബർ വരെ 4.38 ദശലക്ഷം വരിക്കാരെ കൂടുതലായി ലഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ വീഡിയോ സ്ട്രീമിംഗ് സേവനം നൽകുന്ന നെറ്റ്ഫ്ലിക്സിനു സ്ക്വിഡ് ഗെയിം വഴി പ്രതീക്ഷിച്ചതിലും കൂടുതൽ പുതിയ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിഞ്ഞു.

മറ്റു പല സിരീസുകളെയും അപേക്ഷിച്ച് നിര്‍മ്മാണച്ചെലവ് കുറവാണെന്നതാണ് സ്‍ക്വിഡ് ഗെയിമിനോട് നെറ്റ്ഫ്ളിക്സിന്‍റെ പ്രിയം കൂട്ടുന്ന മറ്റൊരു ഘടകം. 161 കോടി രൂപയാണ് ആദ്യ സീസണിന്‍റെ ആകെ നിര്‍മ്മാണച്ചെലവ് (എപ്പിസോഡിന് 18 കോടി രൂപ). എന്നാല്‍ ഷോ സൃഷ്‍ടിച്ചിരിക്കുന്ന മൂല്യം 891.1 മില്യണ്‍ ഡോളര്‍ (6694 കോടി രൂപ!) ആണെന്നാണ് നെറ്റ്ഫ്ളിക്സിന്‍റെ ആഭ്യന്തര കണക്ക്. നിക്ഷേപകരെ ഏറെ സന്തോഷിപ്പിക്കുന്ന കണക്ക് ആണിത്. 

പുതിയ സബ്സ്ക്രൈബേഴ്സിനെ നേടുന്നതില്‍ 2013നു ശേഷം നെറ്റ്ഫ്ളിക്സ് ഏറ്റവും പിന്നോക്കംപോയ കാലയളവ് ആയിരുന്നു ഈ വര്‍ഷത്തിന്‍റെ ആദ്യ പകുതി. കൊവിഡ് പശ്ചാത്തലത്തില്‍ സിരീസുകളുടെയും സിനിമകളുടെയും പ്രൊഡക്ഷന്‍ കുത്തനെ ഇടിഞ്ഞതാണ് ഇതിന് ഒരു കാരണം. എന്നാല്‍ സ്‍ക്വിഡ് ഗെയിമിന്‍റെ വരവ് ഓഹരിവിപണിയില്‍ നെറ്റ്ഫ്ളിക്സിനെ 7 ശതമാനം കയറ്റിയിരിക്കുകയാണ്. 20.9 ലക്ഷം കോടി രൂപയാണ് നെറ്റ്ഫ്ളിക്സിന്‍റെ നിലവിലെ മതിപ്പുമൂല്യം.

ദക്ഷിണ കൊറിയൻ ഡ്രാമ വിഭാഗത്തിൽ വരുന്ന ടീവി പരമ്പരയായ സ്ക്വിഡ് ഗെയിം സെപ്റ്റംബർ 17 നാണ് തുടങ്ങിയത്‌. താരതമ്യേന ചെറിയ ബജറ്റിലാണ് ഈ പരമ്പര നിർമ്മിച്ചത്.രാജ്യങ്ങളിലെ നെറ്റ്ഫ്ലിക്സ് വ്യൂ ചാർട്ടുകളിൽ ഒന്നാമതെത്തി, 

സ്ക്വിഡ് ഗെയിമിനെ ചുറ്റിപ്പറ്റിയുള്ള ആവേശവും നിലവിലെ പാദത്തിലും(economic  quarter) വരുമാനം വും, വരിക്കാരെയു വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Previous Post Next Post