ഇനി വിൻഡോസ് 11 ഡൗൺലോഡ് ചെയ്യാം. ഒക്ടോബർ 5 മുതൽ, ഇന്ത്യയിൽ വിൻഡോസ് 11 ലഭ്യമാണ്.



ഡെസ്ക്ടോപ്പുകൾക്കും, ലാപ്ടോപ്പുകൾക്കുമുള്ള തങ്ങളുടെ പുത്തൻ ഓപ്പറേറ്റിംഗ് സിസ്റ്റം വിൻഡോസ് 11      തുടക്കത്തിൽ അവതരിപ്പിച്ചത് ഡെവലപ്പർമാർക്ക് മാത്രമായിരുന്നു 

ഒക്ടോബർ 5 മുതൽ വിൻഡോസ് 11 അപ്‌ഗ്രേഡിന് യോഗ്യതയുള്ള എല്ലാ ഡെസ്‌ക്ടോപ്പുകളിലും ലാപ്ടോപ്പുകളിലും ഡൗൺലോഡ് ചെയ്തുപയോഗിക്കാം.

പിസിയിലെ വിൻഡോസ് അപ്‌ഡേറ്റ് വിഭാഗത്തിലേക്ക് പോയി നിങ്ങൾക്ക് നിങ്ങളുടെ പിസിയിൽ വിൻഡോസ് 11 ഡൗൺലോഡ് ചെയ്തുപയോഗിക്കാം.

കുറഞ്ഞത് 64-ബിറ്റ് x86 അല്ലെങ്കിൽ ARM പ്രോസസർ, 4 ജിബി റാമും, 64 ജിബി സ്റ്റോറേജും വിൻഡോസ് 11 ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യമാണ്.

പ്രശസ്ത കമ്പ്യൂട്ടർ നിർമ്മാതാക്കളിൽ നിന്നുള്ള പുതിയ വിൻഡോസ് പിസികളിൽ വിൻഡോസ് 11 മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്താണ് ഇപ്പോൾ വില്പനക്കെത്തുന്നത്.

 അടുത്ത വർഷം പകുതിയോടെ പുതുതായി വിപണിയിലെത്തുന്ന എല്ലാ ബ്രാൻഡുകളുടെയും മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന പിസികൾക്കും വിൻഡോസ് 11 നൽകാനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നത്.

എങ്ങനെ വിൻഡോസ് 11 ഡൗൺലോഡ് ചെയ്യാം?

പിസിയിലെ വിൻഡോസ് അപ്‌ഡേറ്റ് വിഭാഗത്തിലേക്ക് പോയി നിങ്ങൾക്ക് നിങ്ങളുടെ പിസിയിൽ വിൻഡോസ് 11 ഡൗൺലോഡ് ചെയ്തുപയോഗിക്കാം.

നിങ്ങളുടെ പിസിയുടെ സ്പെസിഫിക്കേഷൻ വിൻഡോസ് 11 ഡൗൺലോഡ് ചെയ്തുപയോഗിക്കാൻ യോഗ്യമാണോ എന്നറിയാൻ മൈക്രോസോഫ്റ്റിന്റെ പിസി ഹെൽത്ത് ആപ്പ് ഡൗൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്തു പരിശോധിക്കാം

യുണിവേഴ്സൽ       ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന പേരിൽ  29  ജൂലൈ 2015 നാണ് വിൻഡോസ്  10 ഇറക്കിയത്. ഇനി പുതിയൊരു    ഓപ്പറേറ്റിംഗ്  സിസ്റ്റം മൈക്രോസോഫ്റ്റ് ഇറക്കില്ലെന്നു ആൻഡ്രോയ്ഡിന്റെ ചുവട് പിടിച്ചു വെറും അപ്ഡേറ്റ് മാത്രം നൽകാനാണ് തീരുമാനം എന്നു വ്യാപകമായി പ്രചരണമുണ്ടായിരുന്നു. അതിനു വിരുദ്ധമായാണ്, പഴയ പോലെ  3 അല്ലെങ്കിൽ 5 വർഷങ്ങൾ കൂടുമ്പോൾ ഓപറേറ്റിംഗ് സിസ്റ്റം പുതുക്കുക എന്ന രീതി തന്നെ മൈക്രോസോഫ്റ്റ് പിന്തുടർന്നത്.

Previous Post Next Post