ഫെയ്സ്ബുക്കിൽ പരസ്യം കൊടുക്കാറുണ്ടോ?? 5 മുതൽ 50 ലക്ഷം വരെ ഈടില്ലാതെ ലോൺ!!!




ചെറുകിട സംരംഭങ്ങൾക്ക് വായ്പ നൽകുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമായ 'ഇൻഡിഫൈ' (Indifi) യുമായി സഹകരിച്ചാണ് പദ്ധതി.  ഈ പങ്കാളിത്തത്തിലൂടെ ഫേസ്ബുക്കിന് ഒരു വരുമാനവും ലഭിക്കുന്നില്ല. ഫെയ്സ്ബുക്ക് മുന്നോട്ടു വെക്കുന്ന ഏക നിബന്ധന; ഫേസ്ബുക്കിലോ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളിലോ 180 ദിവസമെങ്കിലും പരസ്യം ചെയ്തിട്ടുള്ള ബിസിനസുകൾക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.

ഇൻസ്റ്റാഗ്രാമും വാട്ട്‌സ്ആപ്പ് ബിസിനസും ഉൾപ്പെടെ സോഷ്യൽ നെറ്റ്‌വർക്കിന്റെ പ്ലാറ്റ്‌ഫോമുകളിൽ ഏകദേശം 200 ദശലക്ഷം ബിസിനസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഫേസ്ബുക്ക് ഇന്ത്യയുടെ തലവനായ ശ്രീ അജിത് മോഹൻ പറഞ്ഞു. ഈ ബിസിനസ്സുകൾക്ക് ഇപ്പോൾ വായ്പയ്ക്കായി അപേക്ഷിക്കാം

ലോണിന് പ്രോസസിങ് ഫീ ഒന്നും ഈടാക്കുന്നില്ല, അപേക്ഷയും രേഖകളും പരിശോധിച്ച് ലോൺ അപ്രുവൽ ആയാൽ മൂന്നു ദിവസത്തിനകം തുക നൽകും.  

അഞ്ച് ലക്ഷം മുതൽ ഇരുപത് ലക്ഷം രൂപ വരെ, 17 മുതൽ 20 ശതമാനം വരെ വാർഷിക പലിശനിരക്കിലാണ് ലോൺ നൽകുന്നത്.

അപേക്ഷ ലഭിച്ച് ഒരു ദിവസത്തിനുള്ളിൽ ലോൺ അപ്രുവ് ചെയ്യുകയോ നിരസിക്കുകയോ ചെയ്തുകൊണ്ടുള്ള അറിയിപ്പ് ലഭിക്കും.  ലോൺ നൽകാനുള്ളതടക്കമുള്ള തീരുമാനങ്ങൾ ഇൻഡിഫൈയുടേതായിരിക്കുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.

പൂർണ്ണമായോ ഭാഗികമായോ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ബിസിനസ്സ് സ്ഥാപനമാണെങ്കിൽ വായ്പ പലിശ നിരക്കിൽ 0.2% കുറവ് നൽകും.

ലോണിനു ഈട്, പ്രോസസിംഗ് ചാർജ്ജുകൾ എന്നീവയില്ല. നിങ്ങളുടെ ലോണിനു അംഗീകാരം ലഭിക്കുകയാണെങ്കിൽ, എല്ലാ ഡോക്യുമെന്റേഷനും പൂർത്തിയാക്കി മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ  വായ്പ നേടാം.  ഓൺലൈൻ  വഴിയാണ് അപേക്ഷിക്കേണ്ടത്.

കൂടുതൽ വിവരങ്ങൾക്ക്:

https://en-gb.facebook.com/business/small-business-loans

https://www.indifi.com/associate/facebook

https://www.indifi.com/blog/facebook-business-loan-to-smbs/

Previous Post Next Post