ഫെയ്സ്ബുക്കോ അതോ ഫെയിക്ക് ബുക്കോ??

 


ഫെയ്സ്ബുക്ക് അതിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയോടു ചെയ്യുന്ന ക്രൂരതകൾ പുറത്ത് കൊണ്ടുവന്നത് ഫെയ്സ്ബുക്കിന്റെ തന്നെ ആഭ്യന്തര റിപ്പോർട്ടുകൾ. 

"ഇന്ത്യ സവിശേഷവും പ്രധാനപ്പെട്ടതുമായ രാജ്യമാണെന്നും

ദശലക്ഷക്കണക്കിന് ആളുകൾ കുടുംബവുമായും സുഹൃത്തുക്കളുമായും സമ്പർക്കം പുലർത്തുന്നതിന് എല്ലാ ദിവസവും ഫെയ്സ്ബുക്ക് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നുണ്ടെന്നും"  കഴിഞ്ഞ ഡിസംബറിൽ മാർക്ക് സക്കർബർഗ്  ഇന്ത്യയെ  പ്രശംസിച്ചിരുന്നു. 

എന്നാൽ ഇതിനു വിപരീതമായ കാര്യങ്ങളാണ് ഫെയ്സ്ബുക്ക് ചെയ്യുന്നതെന്നാണ്

ഫെയ്സ്ബുക്ക് ഗവേഷകൻ റിപ്പോർട്ട് എഴുതിയിരിക്കുന്നത്. മാരകമായ രീതിയിൽ മതകലാപങ്ങൾ പ്രോൽസാഹിപ്പിക്കുന്നതും പ്രകോപനങ്ങൾ സൃഷ്ടിക്കുന്ന ഉള്ളടക്കവും നിറഞ്ഞതാണ് ഫെയ്സ്ബുക്ക്  എന്നാണ്  റിപ്പോർട്ട്!! 

ഒരു ഫേസ്ബുക്ക് ഗവേഷകൻ  കേരളത്തിൽ ജീവിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങുന്നു. ലക്ഷ്യം സോഷ്യൽ മീഡിയ ഒരു വ്യക്തിയെ എങ്ങനെ സ്വാധിനിക്കുന്നു എന്നറിയാൻ.

തുടർന്നുള്ള ആഴ്ചകൾ, ഗവേഷകർ , സ്വന്തമായി ഒന്നും ചെയ്യാതെ  ഫെയ്സ്ബുക്ക്  'അൽഗോരിതം' അനുസരിച്ച് എന്താണോ നിർദ്ദേശിക്കുന്നത് അത് പിന്തുടർന്നു. ഫെയ്സ്ബുക്ക് നിർദ്ദേശിച്ച വീഡിയോകൾ കണ്ടു, ഫെയ്സ്ബുക്ക് നിർദ്ദേശിച്ച ഗ്രൂപ്പുകളിലും പേജുകളിലും ജോയിൻ ചെയ്തു!!



തുടർന്ന് ഗവേഷകൻ കണ്ടത് വിദ്വേഷ പ്രസംഗങ്ങളുടെയും (Hate Speech), തെറ്റായ വിവരങ്ങളുടെയും ( Misinformation), ആക്രമണആഘോഷങ്ങളുടെയും

(celebrations of Violence)  പ്രളയമായിരുന്നു !! ഇതേകുറിച്ചുള്ള വിവരങ്ങളാണ്,  ഫെയ്സ്ബുക്ക് ആഭ്യന്തര റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.

 ന്യൂയോർക്ക് ടൈംസ് ഉൾപ്പെടുന്ന വാർത്താ ഓർഗനൈസേഷനുകളുടെ ഒരു കൺസോർഷ്യം നേടിയ ഫേസ്ബുക്ക് പേപ്പേഴ്സ്  (The Facebook Papers) എന്ന രേഖകൾ,  മുൻ ഫെയ്സ്ബുക്ക് പ്രൊഡക്റ്റ് മാനേജർ ഫ്രാൻസസ് ഹൗഗൻ (Frances Haugen) വഴിയാണ് ശേഖരിച്ചത്, അദ്ദേഹം  അഴിമതി , അന്യായത്തിനെതിരെ പ്രതികരിക്കുന്നയാളാണ് ( വിസിൽ ബ്ലോവർ) ,  അടുത്തിടെ കമ്പനിയെക്കുറിച്ചും അതിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെക്കുറിച്ചും ഒരു സെനറ്റ് ഉപസമിതിക്ക് മുമ്പാകെ  അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചിരുന്നു.

ഇന്ത്യയിൽ ഫെയ്സ്ബുക്ക് പ്ലാറ്റ്‌ഫോമിന്റെ സ്വാധീനത്തെക്കുറിച്ച് ഫേസ്ബുക്ക് ജീവനക്കാർ എഴുതിയ ഡസൻ കണക്കിന് പഠനങ്ങളിലും മെമ്മോകളിലും ഒന്നാണ് ഗവേഷകന്റെ റിപ്പോർട്ട് എന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്!!

34 കോടി ആളുകൾ ഫേസ്ബുക്കിന്റെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിനാൽ, കമ്പനിയുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ഉപഭൂഖണ്ഡത്തിലെ ഫേസ്ബുക്കിന്റെ പ്രശ്‌നങ്ങൾ ലോകമെമ്പാടും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ ഒരു  വലിയ പതിപ്പ് തന്നെയാണ്. ഇന്ത്യയുടെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട 22 ഭാഷകളിലെ വൈദഗ്ധ്യത്തിന്റെ അഭാവവും ഇന്ത്യയിലെ പ്രശ്നങ്ങൾ കൂടുതലായി മനസ്സിലാക്കുന്നതിനുള്ള ഫെയ്സ്ബുക്കിന്റെ പഠനത്തിനു ബുദ്ധിമുട്ടാക്കുന്നുണ്ട് എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

 കൂടുതൽ വിവരങ്ങൾക്ക്:

https://www.wsj.com/articles/facebook-services-are-used-to-spread-religious-hatred-in-india-internal-documents-show-11635016354

https://www.nytimes.com/2021/10/23/technology/facebook-india-misinformation.amp.html

Previous Post Next Post