ലോകം കാത്തിരുന്ന ആ പേരുമാറ്റം വന്നു!! ഫെയ്സ്ബുക്ക് ഇനി 'മെറ്റാ'!!!

 



വെറും സോഷ്യൽ മീഡിയ കമ്പനി എന്ന നിലയിൽ നിന്ന്  'മെറ്റാവേസ്' - പലതരത്തിലുള്ള സാമൂഹിക സാങ്കേതിക വിദ്യകളുടെ  സംയോജനം ലക്ഷ്യമാക്കി ഫെയ്സ്ബുക്ക് ഏറെ മുന്നോട്ടു പോയിരുന്നു. അതിന്റെ ഭാഗമായി ഒക്യൂലസ് വേർച്ച്വൽ റിയാലിറ്റി  എന്ന കമ്പനി ഫെയ്സ്ബുക്ക് സ്വന്തമാക്കിയിരുന്നു.

 ഫെയ്സ്ബുക്ക് കമ്പനിയുടെ പേര് മാറ്റി  'മെറ്റ' എന്ന പേരിൽ മാതൃകമ്പനി രൂപികരിച്ച കാര്യം, ഡെവലപ്പർമാരുടെ വാർഷിക യോഗത്തിൽ (ഫെയ്‌സ്ബുക്ക് കണക്ട് കോണ്‍ഫറനസ് ). 

 കമ്പനി സി ഇ ഓ മാർക്ക് സുക്കർബർഗ് ആണ്  വ്യക്തമാക്കിയത്. പുതിയ ലോഗോയും അനാച്ഛാദനം ചെയ്തു.



ഇനി മുതൽ മെറ്റ എന്ന കമ്പനിക്കു കീഴിൽ ആകും സാമൂഹ്യ മാധ്യമങ്ങളായ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ്  തുടങ്ങിയവ. 'ആൽഫബെറ്റ്'  എന്ന പേരിൽ മാതൃകമ്പനി ഗൂഗിൾ രൂപീകരിച്ചിരുന്നു.

'മെറ്റ’ എന്ന ഗ്രീക്ക് വാക്കിനു ഇംഗ്ലീഷില്‍ ബിയോണ്ട് അഥവാ അതിരുകള്‍ക്കും പരിമിതികള്‍ക്കും അപ്പുറം എന്നാണ് അര്‍ത്ഥം. നിർമിത ബുദ്ധി ഉപയോഗിച്ച് പുതിയൊരു മായാലോകം സൃഷ്ടിക്കുകയാണ് ഫെയ്സ്ബുക്കിന്റെ ലക്ഷ്യമെന്ന് സക്കർബർഗ് ഈയിടെ പ്രസ്താവിച്ചിരുന്നു!!!


Previous Post Next Post