മലയാള സിനിമകളുടെ സ്വന്തം OTT പ്ലാറ്റ്‌ഫോമുകൾ ഏതാണെന്ന് അറിയണോ?



പുത്തൻ സിനിമകൾ തിയേറ്ററിൽ പോയി, ആദ്യ ദിവസം തന്നെ കാണുക എന്നത്, മുമ്പ് കേരളത്തിലെ ജനങ്ങൾക്ക്  അഭിമാനത്തിന്റെ അല്ലെങ്കിൽ അന്തസ്സിന്റെ ചിഹ്നമായിരുന്നു. എല്ലാവരെക്കാളും  മുമ്പെ ഞാൻ ആ സിനിമകണ്ടു എന്ന വീമ്പു പറച്ചിൽ പലർക്കും ഹരമായിരുന്നു.

പക്ഷെ കൊറോണ കാലത്തെ അടച്ചു പൂട്ടൽ രോഗഭീഷണി കാരണം തിയേറ്ററുകളെയാണ് കൂടുതൽ ബാധിച്ചത്.  ഇത് മലയാളികളുടെ ശീലങ്ങൾ മാറ്റിമറിച്ചു!!.

തിയ്യറ്ററുകൾ അടച്ചിട്ട കാലത്ത് ആളുകൾ സിനിമകൾ കാണാൻ ആശ്രയിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമുകളെയാണ്. ലോകത്തിലെ ഏല്ലായിടത്തെയും സിനിമകൾ സ്ട്രീം ചെയ്യാൻ സാധിക്കുന്ന നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയ വമ്പൻ ഒടിടി പ്ലാറ്റ്ഫോമുകളെ കൂടാതെ നിരവധി ചെറിയ ഒടിടി പ്ലാറ്റ്ഫോമുകളും നമുക്കിടയിൽ ഉണ്ട്. 

മലയാളത്തിലെ മികച്ച സിനിമകളിൽ പലതും ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെയാണ് പുറത്തിറങ്ങുന്നത്. വൻകിട പ്ലാറ്റ്ഫോമുകൾ നിരസിച്ച സിനിമകളിൽ പലതും ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ പുറത്തിറങ്ങുകയും വലിയ ജനപ്രീതി നേടുകയും ചെയ്തിട്ടുണ്ട്.

ആമസോൺ പോലുള്ള വൻകിട കമ്പനികൾ ചില നയങ്ങളുടെ അടിസ്ഥാനത്തിൽ , ചില വിവാദ സിനിമകൾ ഏറ്റെടുക്കാൻ മടിച്ചതും, മറ്റു ഒടിടി  പ്ലാറ്റ്‌ഫോകളുടെ പിറവിക്കും പ്രശസ്തിക്കും കാരണമായി.

മലയാള സിനിമകൾ ലഭ്യമാകുന്ന കേരളത്തിന്റെ സ്വന്തം ഒടിടി ആപ്പുകൾക്ക് ആഗോള ഭിമന്മാരായ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നീവരുടെ സബ്ക്രിപ്ഷൻ ചാർജുകളേക്കാൾ  കുറവാണ്.

 അതുകൊണ്ട് തന്നെ മലയാളം സിനിമകൾ കാണുന്ന പ്രേക്ഷകർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാറ്റ്ഫോമുകളാണ് ഇവ. 

ബി4 മൂവീസ്, മനോരമ മാക്സ്, നീസ്ട്രീം, പ്രൈം റീൽസ്, സൈന പ്ലേ എന്നിവയാണ് കേരളത്തിന്റെ സ്വന്തം ഒടിടി പ്ലാറ്റ്ഫോമുകൾ. 

ബി4 മൂവീസ് (B4U Movies)

ബി4 മൂവീസ് എന്നത് മലയാള സിനിമകൾ സ്ട്രീം ചെയ്യുന്ന ജനപ്രീയമായ ഒടിടി പ്ലാറ്റ്ഫോം ആണ്. ആരംഭിച്ചിട്ട് 8 മാസം മാത്രമേ ആയിട്ടുള്ളു എങ്കിലും പതിനായിരത്തിൽ അധികം ഡൌൺലോഡ്സ് ആണ് ഈ ആപ്പ് നേടിയിട്ടുള്ളത്. മികച്ച കണ്ടന്റുകൾ നൽകുന്ന ഈ ഒടിടി ആപ്പ് വികസിപ്പിച്ചെടുത്തത് ബി4 എന്റര്‍ടൈന്‍മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആപ്പ് ഡെവലപ്‌മെന്റ് ടീമാണ്. എല്ലാവര്‍ക്കും സൗജന്യമായൊരു വിനോദ മൂവി പ്ലാറ്റ്‌ഫോം എന്ന ലക്ഷ്യമാണ് ഈ ആപ്പിന് പിന്നിലുള്ളത്. സൗജന്യമായി സിനിമകള്‍ കാണാന്‍ ഇതിലൂടെ സാധിക്കും. ഈ ആപ്പ് ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് പ്ലേ സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യാം.

മനോരമ മാക്സ് (Manorama Max)

 മനോരമയുടെ ഉടമസ്ഥയിൽ ഉള്ള ഈ ആപ്പിലൂടെ മഴവിൽ മനോരമ ചാനലിൽ പ്രക്ഷേപണം ചെയ്തത് അടക്കമുള്ള സിനിമകൾ ലഭ്യമാണ്. വലിയ ജനപ്രീതിയാണ് ഈ പ്ലാറ്റ്ഫോമിന് ലഭിക്കുന്നത്. നിങ്ങൾക്കും ആകാം കോടീശ്വരൻ സ്ട്രീം ചെയ്ത് നൂറ് ദശലക്ഷത്തിൽ അധികം ഇപ്രഷൻസ് നേടിയ ഈ പ്ലാറ്റ്ഫോമിന് പിന്നീട് വലിയ സബ്ക്രിപ്ഷൻ ബേസും ഉണ്ടായി. മനോരമ മാക്സ് ആപ്പും പ്ലേ സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. തമിഴിൽ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത സിനിമകളും ഇതിലൂടെ ലഭിക്കുന്നു


നീസ്ട്രീം ( Neestream)

'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമകൊണ്ട് വൻജനപ്രീതി നേടിയ ഒടിടി പ്ലാറ്റ്ഫോമാണ് നീസ്ട്രീം. ഈ പ്ലാറ്റ്‌ഫോമിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ ഒരു മാസത്തേക്ക്, ഒരു വർഷത്തേക്ക്, ഓരോ സിനിമയ്ക്കുമുള്ള നീസ്‌ട്രീം കൂപ്പണുകൾ എന്നിങ്ങനെ ലഭ്യമാണ്. കേരളത്തിൽ പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോം ആണെങ്കിലും മലയാളത്തിലെ സിനിമകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച പ്ലാറ്റ്ഫോമല്ല ഇത്. മറ്റ് ഭാഷകളിലെ സിനിമകളും ഇതിലൂടെ കാണാൻ സാധിക്കും. ഒറിജിനലുകളും ഡോക്യുമെന്ററികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതും മികച്ച അനുഭവമാണ്.


 

പ്രൈം റീൽസ് (Prime Reels)

മലയാള സിനിമകൾക്കായി ഉണ്ടാക്കിയിരിക്കുന്ന എക്സ്ക്ലൂസീവ് ഫിലിം റിലീസ് പ്ലാറ്റ്ഫോമാണ് പ്രൈം റീൽസ്. ഇത് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ആരംഭിച്ചത്. പുതിയ സിനിമകൾ റിലീസ് ചെയ്യുന്ന പ്ലാറ്റ്ഫോമാണ് ഇത്. തീയറ്ററുകളുടെ റിലീസുകളുടെ നിയമങ്ങൾ അനുസരിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഈ പ്ലാറ്റ്ഫോണിലൂടെ നിരവധി സിനിമകൾ പുറത്തിറങ്ങാനിരിക്കുന്നുണ്ട്. പ്രൈംറീൽസ് കൂപ്പണുകളിലൂടെ മികച്ച ഓഫറുകളും ഈ പ്ലാറ്റ്ഫോം നൽകുന്നുണ്ട്. സബ്സ്ക്രിപ്ഷൻ ഫോർമാറ്റ് പേ പർ വാച്ച് രീതിയിലാണ്.

സൈന പ്ലേ (Saina Play)

'സൈന' എന്ന പേര് സിനിമകളെ ഇഷ്ടപ്പെടുന്ന മലയാളിക്ക് സുപരിചിതമാണ്. 1990കളിലും 2000ന്റെ തുടക്കത്തിലുമായി ഏതാണ്ട് 35 വർഷക്കാലം ഫിലിം, മ്യൂസിക്ക് വിതരണ രംഗത്തെ ശക്തമായ സാന്നിധ്യമായിരുന്നു സൈന. സൈനയുടെ ഒടിടി ആപ്പ് സൈന പ്ലേ എന്ന പേരിലാണ് പുറത്തിറക്കിയത്. കൂപ്പണുകൾ ഉപയോഗിച്ച് ആകർഷകമായ വിലയിൽ ലഭ്യമാകുന്ന പാക്കേജുകളാണ് ഇതിന്റെ സവിശേഷത. എച്ച്ഡി ക്വാളിറ്റിയിൽ 200ലധികം മലയാളം സിനിമകൾ ഈ പ്ലാറ്റ്ഫോം സൗജന്യമായി നൽകുന്നു.



Previous Post Next Post