വാട്സ്ആപ് എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത ക്ലൗഡ് ബാക്കപ്പുകൾ ആരംഭിച്ചു!!





ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി  വാട്സ്ആപ് എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത ക്ലൗഡ് ബാക്കപ്പുകൾ  ആരംഭിച്ചു!!

ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്താൽ മാത്രമെ  ബാക്കപ്പുകൾക്ക് അധിക പരിരക്ഷ ലഭിക്കുകയുള്ളു.

ആശയവിനിമയം നടത്തുന്ന ഉപയോക്താക്കൾക്ക് മാത്രം സന്ദേശങ്ങൾ വായിക്കാൻ കഴിയുന്ന ഒരു ആശയവിനിമയ സംവിധാനമാണ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ( E2EE )

2016 മുതൽ സന്ദേശങ്ങൾക്കായി വാട്ട്‌സ്ആപ്പിന് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉണ്ട്. മുമ്പ്, ഗൂഗിൾ ഡ്രൈവിലേക്കോ ഐക്ലൗഡിലേക്കോ അപ്‌ലോഡ് ചെയ്തുകഴിഞ്ഞാൽ ബാക്കപ്പുകൾ എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, ആ കൈമാറ്റ സമയത്ത് അവ എൻക്രിപ്റ്റ് ചെയ്തിരുന്നില്ല.

വാട്സ്ആപിൽ ചെയ്തിരിക്കുന്ന ചാറ്റുകൾ, വോയ്‌സ് മെസേജ്, ചിത്രങ്ങൾ തുടങ്ങിയവയുടെ ബാക്കപ്പ്, ഗൂഗിൾ ഡ്രൈവിലും ഐക്ലൗഡിലും സ്റ്റോർ ചെയ്തു വെക്കാനും, ആ ബാക്കപ്പിനും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നൽകുന്ന സംവിധാനമാണ് വാട്ട്‌സ്ആപ്പ്   പുറത്തിറക്കിയത്.

ഓപ്റ്റ്-ഇൻ സംവിധാനം വഴി ഗൂഗിൾ, ആപ്പിൾ തുടങ്ങിയവരുടെ ക്ലൗഡ് സ്റ്റോറേജിൽ , വാട്സ്ആപ്  ഉപയോക്താക്കൾക്ക് അവരുടെ ബാക്കപ്പുകൾ സുരക്ഷിതമായി വെയ്ക്കാൻ കഴിയും.

 വാട്ട്‌സ്ആപ്പിന്റെ ബാക്കപ്പുകളിൽ സംഭരിച്ചിരിക്കുന്ന ചാറ്റുകൾ മറ്റൊരാൾക്കും  വായിക്കാനോ കേൾക്കാനോ പറ്റില്ലെന്ന് കമ്പനി അവകാശപ്പെടുന്നു.

വാട്സ്ആപിന്റെ ഡൗൺലോഡ്പ്ലേ സ്റ്റോറിൽ മാത്രം 5 ബില്ല്യൻ (500 കോടി) യാണ്!!!. 2020 ലെ കണക്ക് പ്രകാരം ലോക ജനസംഖ്യ  775.28 കോടിയാണെന്ന് ഓർക്കുക!!!

വാട്സ്ആപിന്റെ നിലവിലുള്ള 2 ബില്ല്യൻ (200 കോടി) ഉപഭോക്താക്കൾ , ഏതാണ്ട് ഒരു ദിവസം 100 ബില്ല്യൺ(10,000 കോടി) സന്ദേശങ്ങൾ അയക്കുന്നുണ്ടന്നാണ് കരുതുന്നത്. ഈ സന്ദേശങ്ങൾ പൂർണമായും മറ്റൊരാൾക്കും ചോർത്താൻ പറ്റാത്ത തരത്തിലുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തതാണെന്ന് കമ്പനി ഉറപ്പ് നൽകുന്നുണ്ട്.

Previous Post Next Post