വോയ്‌സ് റെക്കോർഡിംഗിലും ഓഡിയോ സന്ദേശങ്ങളിലും വാട്ട്‌സ്ആപ്പിൽ വരാൻ പോകുന്ന പ്രത്യേക ഫീച്ചറുകൾ ഇവയാണ്!!



ലളിതമായ രീതിയിൽ മനസ്സിലാക്കാൻ പറ്റുന്ന ഇന്റർഫേസ് ഒരുക്കുന്നതിൽ വാട്സ്ആപ് എന്നും മുൻനിരയിലാണ്. അതുകൊണ്ട് തന്നെയാണ് എതിരാളികൾ പലരും വന്നിട്ടും വാട്സ്ആപിനെ ജനഹൃദയങ്ങളിൽ നിന്ന് പറിച്ചു മാറ്റാൻ കഴിയാത്തത്.

വാട്സ്ആപ് അപ്ഡേറ്റുകളെ നിരീക്ഷിക്കുന്ന WABetaInfo യിൽ നിന്ന് വരുന്ന വാർത്തകൾ പ്രകാരം, വാട്സ്ആപിൽ വരുന്ന പുതിയ ഫീച്ചറുകൾ ഇവയാണ്.

വോയ്‌സ് റെക്കോഡിംഗിനു Pause ബട്ടൺ, ഇതുപയോഗിച്ച് വോയിസ് റെക്കോർഡിംഗ് താൽക്കാലികമായി നിർത്തിവയ്ക്കാനും വീണ്ടും തുടരാനും സാധിക്കും. അതായാത്, നിങ്ങൾ ഒരാൾക്ക് വോയിസ് മെസേജ് റെക്കോർഡ് ചെയ്ത്‌ അയക്കുമ്പോൾ, ഇപ്പോൾ ചെയ്യുന്നത് പോലെ ഒറ്റയടിക്ക് റെക്കോർഡ് ചെയ്യേണ്ട ആവശ്യമില്ല. നിലവിൽ വാട്സ്ആപിൽ റെക്കോർഡിംഗ് നിർത്തി, നിർത്തി, ഒന്നിലധികം മെസേജുകളായി മാത്രമെ അയക്കാൻ പറ്റുകയുള്ളൂ.

രണ്ടാമത്തെ ഫീച്ചർ, നിങ്ങൾക്ക് വന്ന വോയ്‌സ് മെസേജ്, വാട്സ്ആപിന്റെ ചാറ്റ് വിൻഡോയ്ക്ക് പുറത്ത് നിന്ന് കേൾക്കാവുന്ന ഗ്ലോബൽ  വോയ്‌സ് മെസേജ് പ്ലെയറാണ്. ഈ ഫീച്ചറുകൾ ഉടൻ തന്നെ ആൻഡ്രോയ്ഡ്, ഐ ഓ എസ് അപ്ഡേറ്റുകളിൽ ലഭ്യമാകും.

Previous Post Next Post