ടി. ടി. ആർ (T.T.R) ആണോ ?? അല്ലെങ്കിൽ ടി. ടി. ഇ ( T.T.E) ?? അതോ വെറും. ടി. ടി (T.T) ആണോ?


പലർക്കുമുണ്ട് ഈ സംശയം!!

നമ്മളിൽ ചിലർ സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്നവരുണ്ടാകും, മറ്റു ചിലർ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം യാത്ര ചെയ്യുന്നവരാകാം. എന്നാൽ എല്ലാവരിലും പൊതുവായി കാണുന്ന സംശയമാണ് ക്യാപ്ഷനിൽ കൊടുത്തിരിക്കുന്നത്.

യാത്രാ ടിക്കറ്റ് പരിശോധകനെ ടി.ടി.ഇ. (T.T.E) എന്നാണ്  പറയുന്നത്. ട്രാവലിംഗ് ടിക്കറ്റ് എക്സാമിനർ (ടിടിഇ) എന്നാണ് ഇതിന്റെ പൂർണ രൂപം.

 ചിലർ ട്രാവലിംഗ് ടിക്കറ്റ് ഇൻസ്പെക്ടർ (ടിടിഐ), എന്നും, ചിലപ്പോൾ തെറ്റായി ടിക്കറ്റ് ടെല്ലർ (ടിടി) അല്ലെങ്കിൽ  ടി. ടി.ആർ എന്ന് വിളിക്കപ്പെടുന്നു, 

യാത്രയ്ക്കിടെ ടിക്കറ്റുകൾ പരിശോധിക്കുന്ന ഇന്ത്യൻ റെയിൽവേയിലെ ഒരു ജീവനക്കാരനാണ് ടി.ടി ഇ. ട്രെയിനിലെ ഓരോ യാത്രക്കാരനും സാധുവായ ടിക്കറ്റുമായി യാത്ര ചെയ്യുന്നുണ്ടെന്നു ഉറപ്പു വരുത്തലും ടിക്കറ്റില്ലാതെ ആരെങ്കിലും യാത്ര ചെയ്യുകയാണെങ്കിൽ പിഴ ഈടാക്കാനുള്ള  ഉത്തരവാദിത്വവുമാണ്  ഇവർക്കുള്ളത്.

ടിക്കറ്റ് കളക്ടർ ( ടി.സി./TC) എന്ന ഉദ്വോഗസ്ഥൻ, യാത്രക്കാരുടെ കയ്യിൽ സാധുതയുള്ള ട്രെയിൻ ടിക്കറ്റ് അല്ലെങ്കിൽ ഫ്ലാറ്റ്ഫോം ടിക്കറ്റുണ്ടോയെന്ന് ഉറപ്പു വരുത്തുന്നു. ഇവർ റെയിൽവേ പ്ലാറ്റ്ഫോമുകളിൽ  അല്ലെങ്കിൽ കവാടത്തിൽ ജോലി ചെയ്യുന്നു. അവർക്ക് യൂണിഫോം ഉപയോഗിച്ചോ അല്ലാതെയോ  (ഒരു ബ്ലാക്ക് കോട്ട്) ജോലി ചെയ്യാം, പക്ഷേ അവർ ഒരു ബാഡ്ജും ഐഡി കാർഡും കൈവശം നിർബന്ധമാണ്.

മറുവശത്ത്, ട്രെയിൻ ടിക്കറ്റ് എക്സാമിനർ, റിസർവേഷൻ ഉള്ള യാത്രക്കാർക്കും ട്രെയിനിൽ റിസർവേഷൻ പെന്റിങ്ങ്( RAC) , ടിക്കറ്റ് ഇല്ലാത്ത യാത്രക്കാർക്കും സീറ്റുകൾ ശരിയായി അനുവദിച്ചിട്ടുണ്ടെന്നും ഉറപ്പ് വരുത്താനും കൂടുതലായി വരുന്ന ടിക്കറ്റ് പണം ശേഖരിച്ച് റസീറ്റ് കൊടുക്കാനും അർഹതയുള്ള ഉദ്വോഗസ്ഥനാണ് .

 ഓടുന്ന ട്രെയിനുകളിലാണ് ഇവർ ജോലി ചെയ്യുന്നത്.  അവർ എപ്പോഴും യൂണിഫോമിലാണ് കാണപെടുന്നത്. അവരോടൊപ്പം റിസർവേഷൻ ചാർട്ടുകളും ഉണ്ടാവും. അവരും ഡ്യൂട്ടിയിൽ ബാഡ്ജും ഐഡി കാർഡും കരുതണം. അതോടപ്പം യാത്രകാരുടെ ഐഡി പരിശോധന നടത്താനും  ഇവർക്ക് നിയമപ്രകാരം അധികാരമുണ്ട്.

1 Comments

Previous Post Next Post