സ്ക്വിഡ് ഗെയിമിൽ പ്ലേയർ 199 ആരാണെന്ന് അറിയാമോ?

 


സ്ക്വിഡ് ഗെയിമിൽ പ്ലേയർ 199 ആരാണെന്ന് അറിയാമോ?

ദക്ഷിണ കൊറിയയിൽ നിന്നുള്ള ബ്രഹ്മാണ്ഡ സീരീസ് സ്ക്വിഡ് ഗെയിമിന്റെ ആവേശത്തിലാണ് സീരീസ് പ്രേമികൾ. സർവകാല റെക്കോർഡുകളും തകർത്താണ് ഈ കൊറിയൻ സീരീസ് നെറ്റ്ഫ്ലിക്സിൽ മുന്നേറുന്നത്

നെറ്റ്ഫ്ലിക്സ് ചരിത്രത്തിലെ എക്കാലത്തേയും ഹിറ്റായി സ്ക്വിഡ് ഗെയിം ഇതിനകം മാറിക്കഴിഞ്ഞു.  നൂറു മില്യണിലധികം ഉപഭോക്താക്കളാണ് നെറ്റ്ഫ്ലിക്സിൽ ഇതുവരെ സീരീസ് കണ്ടു കഴിഞ്ഞത്. ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ലോഞ്ചിങ്ങാണ് സ്ക്വിഡ് ഗെയിമിന് ലഭിച്ചതെന്ന് നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.

സ്ക്വിഡ് ഗെയിം കണ്ട ഇന്ത്യക്കാരെല്ലാം അതിലെ അലി അബ്ദുൽ എന്ന കഥാപാത്രത്തെ ശ്രദ്ധിച്ചു കാണും. കൊറിയൻ താരങ്ങൾക്കൊപ്പം ആദ്യാവസാനം തകർപ്പൻ അഭിനയം കാഴ്ച വെച്ച അലിയെ കണ്ടാൽ ഒരു ഇന്ത്യൻ ഛായ തോന്നിയെങ്കിൽ അതിൽ കാര്യമുണ്ട്. ഷോയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നും നിഷ്കളങ്കനായ അലി അബ്ദുൽ തന്നെ.

ഇന്ത്യക്കാരനായ അനുപം ത്രിപാഠിയാണ് (Anupam Tripathi) ഈ അലി അബ്ദുള്ള എന്ന പാക്കിസ്ഥാൻകാരനായി വരുന്ന കഥാപാത്രം!!. 32   വയസുള്ള അനുപം ത്രിപാഠി  ദക്ഷിണ കൊറിയയിൽ നിന്നുള്ള  ഇന്ത്യൻ നടനാണ്. വിവിധ ദക്ഷിണ കൊറിയൻ ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 

പതിനൊന്ന് വർഷമായി കൊറിയയിലാണ്. പഠനവും ജോലിയും ഒന്നിച്ചു കൊണ്ടുപോകുന്നു. ന്യൂഡൽഹിയിലാണ് അനുപം ജനിച്ചു വളർന്നത്. അമ്മ ഇപ്പോഴും ഡൽഹിയിലാണ് താമസിക്കുന്നത്.

 സ്ക്വിഡ് ഗെയിം അവസാന എപ്പിസോഡും കണ്ടു കഴിഞ്ഞവർ വേദനയോടെ ഓർക്കുന്ന നിരവധി കഥാപാത്രങ്ങളിൽ ഒരാളാണ് അലിയും.

സ്ക്വിഡ് ഗെയിമിന്റെ ചരിത്ര നേട്ടത്തിന്റെ സന്തോഷത്തിലാണ് മറ്റ് താരങ്ങളെ പോലെ അനുപം ത്രിപാഠിയും. ഇന്റർനെറ്റിലെ പുതിയ സെൻസേഷൻ ഫിഗറായി അലി എന്ന അനുപം മാറികഴിഞ്ഞു!!.

"വിജയത്തിൽ വല്ലാതെ അഹങ്കരിക്കരുത്. കാൽ ഭൂമിയിൽ തന്നെ ഉറച്ച് നിൽക്കണം,

ഉയരങ്ങളിലെത്തുമ്പോഴും!!" എന്ന തന്റെ അമ്മയുടെ വാക്കുകളാണ് അനുപം എന്നും ഓർക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ വെറും മൂവായിരം ഫോളോവേസ് മാത്രമുണ്ടായിരുന്ന അനുപം ത്രിപാഠിയുടെ ഫോളോവേഴ്സിന്റെ ഇപ്പോഴത്തെ എണ്ണം 3.9 മില്യണിലധികമാണ് ഏതാണ്ട് 39 ലക്ഷം!!.

https://www.instagram.com/sangipaiya/?hl=en

Previous Post Next Post