ദുരന്തങ്ങൾ മുൻകൂട്ടി കാണാൻ പറ്റുന്ന ചരക്ക് കപ്പലുകൾ!!


സോഫ്റ്റ് വേർ  ഉപയോഗിച്ച് വളരെ സങ്കീർണമായ  വിശകലനം വഴി , ചരക്ക് കപ്പൽ നീക്കം സുരക്ഷിതമാക്കുന്നു!!.

'മറൈൻ ടെക്നോളജി' പുരോഗതിയിലേക്ക് നീങ്ങുന്നു . നൂറു വർഷങ്ങൾക്കുമുമ്പ്,  പെട്ടെന്നുള്ള കടൽക്ഷോഭത്തെ കുറിച്ച്  കപ്പിത്താനു ( Captain ) നു ഒരു വിവരവും ഉണ്ടായിരുന്നില്ല!!

നോര്‍വീജിയന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആൻഡ് ടെക്‌നോളജിയിലെ  (NTNU) ഒരു കൂട്ടം ഗവേഷകരാണ് ചരക്കുകപ്പലുകളുടെ ആശങ്കയ്ക്ക്  സോഫ്റ്റ്‌വെയര്‍ പരിഹാരം നിര്‍ദേശിച്ചിരിക്കുന്നത്. 

ഒരു കപ്പൽ നേരിടാന്‍ പോകുന്ന  തിരകളുടെ ഉയരത്തേയും ഗതിയേയും ശക്തിയേയും തിരിച്ചറിഞ്ഞ് അപകടങ്ങളെക്കുറിച്ച് ക്യാപ്റ്റന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കുക. അധികം വൈകാതെ ഈ സംവിധാനം കപ്പലുകളില്‍ തന്നെ പരീക്ഷിച്ചു നോക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും ഗവേഷകര്‍ക്കുണ്ട്. 

തിരകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഗഹനമായി വിശകലനം  (wave Buoy Analogy) ചെയ്താൽ കടലിലൂടെ വരാൻ പോകുന്ന ദുരന്തങ്ങൾ അറിയാനാകുമെന്നാണ് എന്‍ടിഎന്‍യുവിലെ ഗവേഷകനായ സെന്‍ഗ്രു റെന്‍ (Zhengru Ren) പറയുന്നത്. റെന്നും സംഘവും ചേര്‍ന്ന് തയാറാക്കിയ ഗവേഷണഫലം മറൈന്‍ സ്ട്രക്‌ചേഴ്‌സ്  (Marine Structures) ജേണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 

വേൾഡ് ഷിപ്പിംഗ് കൗൺസിലിന്റെ അഭിപ്രായത്തിൽ, 2020 ൽ ചരക്ക് കപ്പലുകളിൽ നിന്ന് 3,000 കണ്ടെയ്നറുകൾ നഷ്ടപ്പെട്ടു, കൂടാത 2021 ൽ ഇതുവരെ 1,000 എണ്ണം   കടലിൽ വീണു. 2017-നും 2019-നും ഇടയിൽ ശരാശരി വാർഷിക നഷ്ടം 779 കണ്ടെയ്‌നറുകളാണെന്ന് കൗൺസിലിന്റെ കണക്ക്.


കപ്പലിന്റെ വലുപ്പവും ആകൃതിയും കടലിലെ ചലനങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കാനുള്ള ശേഷിയുമൊക്കെ കണക്കിലെടുത്താണ് ഗവേഷകര്‍ തിരമാലകളുടെ അപകടസാധ്യതകള്‍ കണക്കുകൂട്ടുന്നത് (wave Buoy Analogy). കപ്പലുകളുടെ മുന്‍ യാത്രകളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി റെസ്‌പോണ്‍സ് ആംപ്ലിറ്റിയൂഡ് ഓപറേറ്റേഴ്‌സ് (RAO) എന്ന പുതിയ കണക്കുകൂട്ടലും റെന്നും കൂട്ടരും അവതരിപ്പിക്കുന്നുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തി യാത്ര തുടങ്ങുന്നതിനു മുമ്പു തന്നെ ക്യാപ്റ്റന്മാര്‍ക്ക് തങ്ങള്‍ പോകുന്ന സമുദ്ര പാതയില്‍ എത്രത്തോളം അപകടം അഭിമുഖീകരിക്കേണ്ടി വരുമെന്ന ധാരണ ലഭിക്കുന്നു. 

കപ്പല്‍ യാത്രകളിലെ അപകടസാധ്യതകള്‍ മുന്‍കൂട്ടി കാണുന്ന സംവിധാനങ്ങള്‍ 1980 കള്‍ മുതല്‍ തന്നെ പ്രചാരത്തിലുണ്ട്. എന്നാല്‍ ഇവയുടെ കൃത്യത താരതമ്യേന വളരെ കുറവാണെന്ന് റെന്നും കൂട്ടാളികളും ചൂണ്ടിക്കാണിക്കുന്നു.

മറൈന്‍ സാങ്കേതിക വിദ്യ കൂടുതല്‍ ഡിജിറ്റലായിക്കൊണ്ടിരിക്കുകയാണ്. ഒരു നൂറു വര്‍ഷങ്ങള്‍ക്ക് മുൻപ്, സമുദ്ര യാത്ര ആരംഭിക്കുന്നതിന് മുൻപ് എന്തു സംഭവിക്കുമെന്നതിനെക്കുറിച്ച് ക്യാപ്റ്റന്മാര്‍ക്ക് വലിയ ധാരണയുണ്ടായിരുന്നില്ല. ഇനിയുള്ള കാലത്ത് അത് മാറി മറിയാന്‍ പോവുകയാണ്. സമുദ്രയാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ എന്തൊക്കെ പ്രതിസന്ധികള്‍ തങ്ങളെ കാത്തിരിക്കുന്നുവെന്ന് ക്യാപ്റ്റന്മാര്‍ക്ക് മുന്‍കൂട്ടി കാണാനാകും. ഇത് യാത്രക്കിടെ കൂടുതല്‍ മികച്ച തീരുമാനമെടുക്കുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുമെന്ന് സെന്‍ഗ്രു റെന്‍ ഉറപ്പ് പറയുന്നു.


തിരകളുടെ സ്വഭാവം കണക്കുകൂട്ടുന്നതിന് WAMIT, ഷിപ്എക്‌സ് (ShipX)  തുടങ്ങിയ സോഫ്റ്റ്‌വെയറുകള്‍ ഇപ്പോള്‍ തന്നെ ക്യാപ്റ്റന്മാര്‍ ഉപയോഗിക്കാറുണ്ട്. കൂടുതല്‍ കാര്യക്ഷമതയുള്ള തങ്ങളുടെ സോഫ്റ്റ്‌വെയറിന്റെ പരീക്ഷണം ഇതിനകം തന്നെ റെന്നും സംഘവും ആരംഭിച്ചിട്ടുണ്ട്. കപ്പലും കപ്പിത്താനും കടലും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ സഹായിക്കുന്നതാണ് തങ്ങളുടെ  സോഫ്റ്റ്‌വെയറെന്നാണ് റെന്‍ അവകാശപ്പെടുന്നത്.

Previous Post Next Post