TECH Malayalam | Latest News Updates From Technology In Malayalam

വിമാനങ്ങളിലെ ബ്ലാക്ക് ബോക്‌സ് പോലെ, ഭൂമിക്കുമുണ്ടോ ഒരു ബ്ലാക്ക് ബോക്സ് !!! ഇതു സത്യമാണോ??



ഓസ്‌ട്രേലിയൻ ദ്വീപായ ടാസ്മാനിയയിൽ (Tasmania) ഒരിക്കലും തകർക്കാൻ പറ്റാത്ത ഒരു വിചിത്രമായ സംവിധാനം വഴി ഈ ലോകത്ത് നടക്കുന്ന പ്രധാനകാര്യങ്ങൾ രേഖപെടുത്താൻ  പോകുന്നു. ഈ ഭൂമിയിലെ പലതും നശിച്ചാലും. ഭാവിയിലുള്ളവർക്ക് വിവരങ്ങൾ നൽക്കാൻ പാകത്തിലാണ് ഇതിന്റെ നിർമാണം. വിമാന അപകടം നടന്നാൽ അതിന്റെ കാരണങ്ങൾ പഠിക്കാൻ വിമാനത്തിൽ സൂക്ഷിക്കുന്ന ബ്ലാക്ക് ബോക്സ് പോലെ തന്നെ!!!! 

ഭൂമിയുടെ ബ്ലാക്ക് ബോക്‌സ്  (Earth's Black Box) എന്ന് വിളിക്കപ്പെടുന്ന ഈ പദ്ധതി, ഉരുക്കുകൊണ്ട് നിർമ്മിച്ച   ഒരു ഭീമാകാരമായ നിർമ്മിതിയാണിത് (Steel Installation). ഇത് ഉടൻ തന്നെ സോളാർ പാനലുകളാൽ പ്രവർത്തിക്കുന്ന ഹാർഡ് ഡ്രൈവുകൾ കൊണ്ട് നിറയും, അവ ഓരോന്നും തത്സമയ ശാസ്ത്രീയ അപ്‌ഡേറ്റുകളുടെയും ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും ദുർഘടമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള വിശകലനങ്ങളുടെയും  പൂർണ്ണമായ വിവരങ്ങൾ രേഖപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നു.

കാലാവസ്ഥാ വ്യതിയാനം (Climate change), ജീവിവർഗങ്ങളുടെ വംശനാശം (Species extinction) പരിസ്ഥിതി മലിനീകരണം (Environmental pollution),  ആരോഗ്യത്തിന്മേലുള്ള ആഘാതം (Impacts on health) എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ ഏകശിലാ ഘടനയിൽ (Monolithic) രേഖപ്പെടുത്തും!!

അതുകൊണ്ട് തന്നെ ഭാവിയിലെ ഏതെങ്കിലും സമൂഹങ്ങൾ ഇതിൽ രേഖപെടുത്തിയ വിവരങ്ങൾ (Archives) കണ്ടെത്തിയാൽ, നമുക്ക് എന്താണ് സംഭവിച്ചതെന്ന് അവർക്ക്  പരിശോധിക്കാൻ കഴിയും. 

"നമ്മുടെ ജീവിതരീതിയിൽ നാടകീയമായി മാറ്റങ്ങൾ വരുന്നില്ലെങ്കിലും, കാലാവസ്ഥാ വ്യതിയാനവും മറ്റ് മനുഷ്യനിർമിത അപകടങ്ങളും നമ്മുടെ നാഗരികതയെ തകരാൻ ഇടയാക്കും," ഭൂമിയുടെ ബ്ലാക്ക് ബോക്സ് വെബ്സൈറ്റ് വിശദീകരിക്കുന്നു.

"ഭാവിയിൽ നമ്മുക്ക് വരാവുന്ന ദുരന്തങ്ങൾ, ദുരന്തത്തിലേക്ക് നാം എടുക്കുന്ന ഓരോ ചുവടും ഭൂമിയുടെ ബ്ലാക്ക് ബോക്‌സ് രേഖപ്പെടുത്തും. നമ്മുടെ ഗ്രഹത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട നൂറുകണക്കിന് ഡേറ്റ, അളവുകളും, പ്രതികരണങ്ങൾ, തുടങ്ങിയവ  തുടർച്ചയായി ശേഖരിക്കപ്പെടുകയും ഭാവി തലമുറകൾക്കായി സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യും."

ഭാവിയിലേക്ക് 36 വിഭാഗത്തിൽ നിന്ന് 60,000 വിത്തുകൾ ശേഖരിച്ചുവെച്ച നോർവേയിലെ പ്രശസ്തമായ 'ഡൂംസ്‌ഡേ വോൾട്ടിന്റെ' (Doomsday Vault) രൂപകല്പനയെ ഓർമ്മപെടുത്തുന്ന ഈ പെട്ടി യഥാർത്ഥത്തിൽ ഒരു പരിധിവരെ പരസ്പര പൂരകമായ ഉദ്ദേശ്യം നിറവേറ്റുന്നു.

സ്വാൽബാർഡ് ഗ്ലോബൽ സീഡ് വോൾട്ട് (Svalbard Global Seed Vault) എന്നത് ലോകത്തിലെ വിത്തുകളുടെ സുപ്രധാന ബാക്കപ്പ് സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു കോട്ടയാണെങ്കിലും, എർത്ത് ബ്ലാക്ക് ബോക്‌സ് ഭയാനകമായ ഒരു പ്രതിസന്ധിയിലേക്കുള്ള ലോകത്തിന്റെ പാതയുടെ തുടർച്ചയായ റെക്കോർഡായി വിഭാവനം ചെയ്യപ്പെടുന്നു.

"കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഭൂമി തകരുകയാണെങ്കിൽ, അതിൽ നിന്ന് പഠിക്കാൻ അവശേഷിക്കുന്നവർക്ക് ഈ നശിപ്പിക്കാനാവാത്ത റെക്കോർഡിംഗ് ഉപകരണം ഉണ്ടായിരിക്കും എന്നതാണ് ആശയം," എന്നാണ് മാർക്കറ്റിംഗ് ഏജൻസിയായ ക്ലെമെംഗർ ബിബിഡിഒയുടെ (Clemenger BBDO) എക്സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടർ ജിം കർട്ടിസ് (Jim Curtis) ഓസ്‌ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനോട് (ABC) പറഞ്ഞത് .

"ദുരന്തങ്ങൾ നേരിടാനും, ദുരന്തത്തിലേക്ക് നയിക്കാനും ഭരണാധികാരികൾ കൈകൊള്ളുന്ന ഒരോ നടപടികളും അനശ്വരമായി രേഖപെടുത്തപെടും എന്നുള്ള ചിന്തകൾ ഒരോ ഭരണാധികൾക്കും നല്ല തിരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിക്കപെടാം!!"  എന്നാണ് ഗ്ലൂ സൊസൈറ്റിയുടെ(Glue Society) ജോനാഥൻ നീബോൺ (Jonathan Kneebone) പറയുന്നത്.

ചിലർ ഭൂമിയുടെ ബ്ലാക്ക് ബോക്‌സിനെ ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ രൂപകൽപ്പന ചെയ്‌ത ഒരു പബ്ലിക് റിലേഷൻസ് സ്റ്റണ്ടായി തള്ളിക്കളയുമെങ്കിലും - ഗുരുതരമായ ഒരു ശാസ്ത്രീയ ഡോക്യുമെന്റേഷൻ പ്രോജക്റ്റിന് വിരുദ്ധമായി - ഈ വിഷയങ്ങളിൽ ലോകത്തിന് അടിയന്തിരമായി കൂടുതൽ ശ്രദ്ധയും നടപടിയും ആവശ്യമാണെന്നതിൽ സംശയമില്ല.



ആഗോളതാപനം കാരണം   മഞ്ഞുപാളികൾ ഉരുകി പോകുന്നുണ്ട്.  ലോകത്ത്, ഹരിതഗൃഹ വാതകങ്ങൾ (Greenhouse gas) അപകടകരമായ രീതിയിൽ നീങ്ങുന്നു, നീരുറവകൾ ഇല്ലാതാകുന്നു , ചില മൃഗവംശങ്ങൾ കൂട്ടത്തൊടെ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഈ ലോകം ആറാമത്തെ കൂട്ട വംശനാശത്തിലെത്തിയെന്ന് ശാസ്ത്രജ്ഞർ പറയുന്നു.  ഈ കാര്യങ്ങൾ ഗൗരവമായി മനസ്സിലാക്കാതെ പലരും അവഗണിക്കുന്നു.

ഗ്രഹത്തിന്റെ നാശത്തിലേക്ക് നയിക്കുന്ന സംഭവങ്ങളുടെ പക്ഷപാതരഹിതമായ വിവരണം നൽകുക, ഭാവി തലമുറകളോട് ഉത്തരവാദിത്തം കാണിക്കുക, അടിയന്തിര പ്രവർത്തനത്തിന് പ്രചോദനം നൽകുക എന്നിവയാണ് ഉപകരണത്തിന്റെ ഉദ്ദേശ്യം," ഭൂമിയുടെ ബ്ലാക്ക് ബോക്സ് നിർമ്മാതാക്കൾ പറയുന്നു.

Post a Comment

Previous Post Next Post