TECH Malayalam | Latest News Updates From Technology In Malayalam

ഭൂലോകകോടിശ്വരൻ ഇലോൺ മസ്ക് 210 കോടിക്ക് അവസാന വീടും വിറ്റു, ചൊവ്വയിൽ കോളനി സ്ഥാപിക്കാൻ പോകുന്നു!!!


 

ഭൂലോകകോടിശ്വരൻ ഇലോൺ മസ്ക് 210 കോടിക്ക്  അവസാന വീടും വിറ്റു,   ചൊവ്വയിൽ കോളനി സ്ഥാപിക്കാൻ പോകുന്നു!!!

സാൻ ഫ്രാൻസിസ്കോയിലെ ഹിൽസ്ബറോയിലുള്ള 47 ഏക്കർ പുരയിടവും ബംഗ്ലാവും ഡിസംബർ രണ്ടിനാണു വിറ്റത്. 16000 ചതുരശ്രയടി വിസ്തീർണമുള്ള ഈ ബംഗ്ലാവിൽ ഒൻപതു കിടപ്പുമുറികളും 10 ബാത്ത് റൂമുകളുമുണ്ട്. ജോൺ ബ്രെട്ടോർ റിയൽ എസ്റ്റേറ്റ് എന്ന കമ്പനിയാണു മസ്കിന്റെ വീടും വസ്തുവും വാങ്ങിയിരിക്കുന്നത്. 

2017ൽ 150 കോടി രൂപയ്ക്കാണു ക്രിസ്ത്യൻ ഡി ഗ്യൂൻ എന്ന പണക്കാരനിൽ നിന്നു മസ്ക് ഈ വീട് വാങ്ങിയത്. 150 വർഷത്തോളം ഡി ഗ്യൂന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഈ വസ്തുവും വീടും. തന്റെ കൈയിലുള്ള മിക്കവാറും എല്ലാ വസ്തുവകകളും വിറ്റിട്ടും ഹിൽസ്ബറോയിലുള്ള വസ്തു മസ്ക്  വിൽക്കാതെ സൂക്ഷിച്ചത് ശ്രദ്ധേയമായിരുന്നു. ഈ വീട്  തനിക്ക് ഏറ്റവും പ്രിയപ്പെട്ട താണെന്ന് മുമ്പ് പറഞ്ഞിരുന്നു.





ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ഇലോൺ മസ്ക് 2050ൽ ചൊവ്വയിൽ 10 ലക്ഷം പേരുടെ ഒരു കോളനി സ്ഥാപിക്കാൻ പരിശ്രമത്തിലാണ്!!!. ഇതിനായുള്ള ധനസമാഹരണത്തിനായാണു 10 കോടി ഡോളർ മൂല്യമുള്ള തന്റെ റിയൽ എസ്റ്റേറ്റ് സ്വത്തുക്കൾ മസ്ക്  വിൽക്കാൻ തീരുമാനിച്ചത്.

 ടെക്സസിൽ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള ഒരു ഗൃഹത്തിലാണു ഇലോൺ മസ്ക് താമസിക്കുന്നത്.




ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ 1971 ജൂൺ 28നാണു മസ്ക് ജനിച്ചത്. 1989ൽ അദ്ദേഹം കാനഡയിലെത്തി ഡിഗ്രിയെടുക്കാൻ . തുടർന്ന് 1992ൽ തന്റെ  യുഎസിൽ എത്തിച്ചേരുകയും അവിടെ പെൻസിൽവേനിയ സർവകലാശാലയിൽ പഠനം പൂർത്തിയാക്കുകയും ചെയ്തു. യുഎസിലെ പഠനനാളുകളിൽ പണമില്ലാതെ കഷ്ടപെട്ടിരുന്നു. പിന്നീട് മസ്ക് പിഎച്ച്ഡി പഠനത്തിനു ചേർന്നു. അതേ സമയത്താണ് ലോകത്ത് ഇന്റർനെറ്റ് യുഗം വന്നത്. ചേർന്നതിനു രണ്ടു ദിവസം കഴിഞ്ഞു മസ്ക് പിഎച്ച്ഡി പഠനം ഉപേക്ഷിച്ചു. 1995ൽ, സഹോദരൻ കിംബലിനൊപ്പം തന്റെ ആദ്യ സംരംഭമായ സിപ്2 കോർപറേഷൻ തുടങ്ങി. സിപ്2 കോർപറേഷൻ വിറ്റുകിട്ടിയ സമ്പത്തുപയോഗിച്ച് എക്സ്.കോം എന്ന കമ്പനി മസ്ക് തുടങ്ങി. പിന്നീടു പേയ്പാൽ എന്ന പേരിൽ പ്രശസ്തമായ ഈ കമ്പനി മസ്കിലെ വ്യവസായിയെ ശക്തനാക്കി. 2002ൽ ഈ കമ്പനി ഇബേ ഏറ്റെടുത്തു. തുടർന്നു മസ്ക് ബഹിരാകാശമേഖലയിലെ സംരംഭകത്വത്തിനായി സ്പേസ് എക്സ് കമ്പനി സ്ഥാപിച്ചു. 

2008ൽ  മുതൽ നാസ സേവനങ്ങൾക്കായി സ്പേസ് എക്സിനെ (SpaceX) ആശ്രയിച്ചു തുടങ്ങി. 2018ൽ അതിശക്തമായ ഫാൽക്കൺ ഹെവി എന്ന റോക്കറ്റ് സ്പേസ് എക്സ് വിക്ഷേപിച്ചു. കഴിഞ്ഞ മാസം സ്പേസ് എക്സ് ബഹിരാകാശ വിനോദപരിപാടിയും ഒട്ടേറെ വിപ്ലവകരമായ സാങ്കേതികവിദ്യകൾക്കു മസ്ക് പണം മുടക്കിയിട്ടുണ്ട്. അതിൽ പ്രധാനമാണ് ഹൈപ്പർ ലൂപ്പ് (Hyperloop) മണിക്കൂറിൽ 1000 കിലോമീറ്റർ വരെ വേഗം കൈവരിക്കുമെന്നു കരുതപ്പെടുന്ന ട്യൂബ് ഗതാഗത സംവിധാനമാണിത്. നിർമിതബുദ്ധിയുടെ വികാസത്തിനായി ന്യൂറലിങ്ക് (Neuralink) വൻകിട ഡ്രെജിങ് ജോലികൾക്കായി ബോറിങ്  (The Boring Company) എന്നീ കമ്പനികളും മസ്കിന്റെ ഉടമസ്ഥതയിലുണ്ട്. മസ്കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന കമ്പനിയാണ് ടെസ്ല (Tesla Inc.)


Post a Comment

Previous Post Next Post