TECH Malayalam | Latest News Updates From Technology In Malayalam

73,611.50 കോടി രൂപ ചെലവിൽ നിർമ്മിച്ച ജെയിംസ് വെബ് ടെലസ്കോപ്പിന്റെ ലോഞ്ചിംഗ് ഡിസംബർ 24ന് !!


ലോകത്തിലെ  ഏറ്റവും വിലകൂടിയ ദൂരദർശിനിയായ ജെയിംസ് വെബ് ടെലസ്കോപ്പിലൂടെ (Webb Telescope) നക്ഷത്രങ്ങളുടെയും ബ്ലാക്ക് ഹോളുകളുടേയും ഉത്ഭവം, ഗ്രഹങ്ങളിലെ ജീവസാന്നിധ്യം, ഗാലക്സികളെ കുറിച്ചുള്ള സംശയങ്ങൾ എന്നീവയ്ക്കുള്ള ഉത്തരം കണ്ടെത്തുകയാവും  പ്രധാന ദൗത്യം. 

നെക്സ്റ്റ് ജനറേഷൻ ബഹിരാകാശ ദൂരദർശിനി എന്ന പേരുമാറ്റി നാസ (NASA) യുടെ രണ്ടാമത്തെ മേധാവിയായ ജെയിംസ് ഇ. വെബിന്റെ പേരാണ് ഈ ടെലസ്കോപ്പിനു നൽകിയത്.  ഇതിന്റെ ലോഞ്ചിംഗ് ക്രിസ്മസ് തലേന്ന്, ഡിസംബർ 24 ന് നടക്കുമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ അറിയിച്ചു.

Image courtesy: European Space Agency

17 രാജ്യങ്ങളാണ് ഈ ടെലസ്കോപിനു പിറകിൽ. നാസ, യൂറോപ്യൻ സ്പേസ് ഏജൻസി (European Space Agency) , കനേഡിയൻ സ്പേസ് ഏജൻസി ( Canadian Space Agency) തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

1996 ൽ വിഭാവനം ചെയ്തത് 2007 ൽ വിക്ഷേപിക്കാനായിരുന്നു തുടക്കത്തില്‍ ലക്ഷ്യമിട്ടിരുന്നത്. പിന്നീട് പല കാരണങ്ങൾ കൊണ്ട് ലോഞ്ചിംഗ് നീണ്ടു പോയി. ഭൂമിയിൽ നിന്ന്  15 ലക്ഷം കിലോമീറ്റർ അകലെ സ്ഥാപിക്കാനാണ് വിലകൂടിയ ഈ ടെലസ്കോപ്പ് ഉപയോഗിക്കുക.

കെപ്‌‌ലർ പോലെ ബഹിരാകാശത്ത് വൻ ഗവേഷണങ്ങളും കണ്ടെത്തലുകളും നടത്താൻ സഹായിക്കുന്നതാണ് ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ്. സ്വർണ കണ്ണാടിയിൽ നിർമിച്ചിട്ടുള്ള ഈ ടെലസ്കോപ്പിന്റെ ചെലവ് 10 ബില്ല്യന്‍ ഡോളറാണ്.

Image courtesy: NASA

2017ലാണ് ഇതിന്റെ പ്രധാന കണ്ണാടിയുടെ നിർമാണം പൂർത്തിയായത്. നിലവിൽ പ്രവർത്തിക്കുന്ന ഹബിൾ ബഹിരാകാശ ദൂരദർശിനി, സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി എന്നിവയേക്കാൾ ഏറ്റവും മികച്ചതാണ് ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ്. ഇതിന്റെ പ്രധാന കണ്ണാടിയുടെ വ്യാസം 6.5 മീറ്ററാണ്.

  ഹബിൾ സ്പേസ് ടെലസ്കോപ്പിനെ അപേക്ഷിച്ച് അഞ്ച് മടങ്ങ് വിവരങ്ങൾ ശേഖരിക്കാൻ ശേഷിയുള്ളതാണ് ജെയിംസ് വെബ്  ഇത് ദൃശ്യപ്രകാശത്തിലും ഇൻഫ്രാറെഡിലും ഒരു പോലെ പ്രവർത്തിക്കുമെന്നത് വലിയ നേട്ടമാണ്.

Image courtesy: NASA


Post a Comment

Previous Post Next Post