ഒറ്റ തവണ മാത്രം കാണാൻ പറ്റുന്ന വാട്സ്ആപ് മെസേജ്!! എങ്ങനെ അയക്കാം??


സ്വീകർത്താവിന് ഒരുതവണ മാത്രം കാണാൻ പറ്റുന്ന ഫോട്ടോ/ വീഡിയോ വാട്സ്ആപ് വഴി അയക്കാൻ പറ്റും എന്ന കാര്യം പലർക്കും അറിയില്ല. വാട്സാപ്പ് (WhatsApp) മാസങ്ങൾക്ക് മുന്നേ ഈ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അറിയാത്തവർക്ക് വേണ്ടി ടെക് ഡോട്ട് ഓപ്പൺ മലയാളം (tech.openmalayalam.com)  ഇവിടെ പരിചയപ്പെടുത്തുന്നു.

"ഒരിക്കൽ കാണുക" (View Once) എന്നത് പേര് സൂചിപ്പിക്കുന്നത് പോലെ,   സ്വീകർത്താവ്  തുറന്ന് ഒരു തവണ കണ്ടാൽ, അത് സ്വയമേവ നീക്കം ചെയ്യപെടും!!.  ഇത് വേറൊരാൾക്ക് ഫോർവേഡ് ചെയ്യാനോ, സേവ് ചെയ്യാനോ പറ്റില്ല. 

ഓർക്കേണ്ട മറ്റൊരു കാര്യം, 'വ്യൂ വൺസ്' ഫീച്ചറിലൂടെ അയച്ച ഒരു മീഡിയ 14 ദിവസത്തിനുള്ളിൽ തുറന്നില്ലെങ്കിൽ അത് സ്വയമേവ ഇല്ലാതാക്കപ്പെടും. സ്‌നാപ്ചാറ്റിലോ ഇൻസ്റ്റാഗ്രാമിലോ ഉള്ളതുപോലെ, സ്വീകർത്താവിന്  ഫയലിന്റെ സ്‌ക്രീൻഷോട്ട് എടുക്കാൻ കഴിയും എന്ന കാര്യം മറക്കരുത്.

സ്വീകർത്താവ് കണ്ടാൽ അതിന്റെ നോട്ടിഫിക്കേഷൻ 'Opened'  എന്ന് അയച്ചയാളെ അറിയിക്കുകയും, തുടർന്ന്, സ്വീകർത്താവിന്റെ ഫോണിൽ നിന്ന് ഫയൽ നീക്കം ചെയ്യപെടും.


• വ്യൂവൺസ് ഫയലുകൾ എങ്ങനെ അയക്കാം?

സാധാരണ ഫയലുകൾ അയക്കുന്നപോലെ പേപ്പർ ക്ലിപ്പ് ഐക്കൺ ടാപ്പ് ചെയ്യുക.അവിടെ കാണുന്ന 1 എന്ന് വൃത്തത്തിൽ എഴുതിയത് ടാപ്പ് ചെയ്തു , പതിവ് പോലെ സെന്റ് ചെയ്യുക.







അറിയാത്തവർക്ക് വേണ്ടി ഷെയർ ചെയ്യുക ✅


Previous Post Next Post