ഓൺലൈൻ പർച്ചേസ് നടത്തി പണം പോയോ?? പണം തിരിച്ചു കിട്ടാൻ വഴിയുണ്ടോ??




ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ പ്രശസ്ത ഓൺലൈൻ സൈറ്റ് വഴിയോ മറ്റോ ഏതെങ്കിലും സാധനങ്ങൾ വാങ്ങാൻ നിങ്ങൾ ഗൂഗിൾ പേ, അല്ലെങ്കിൽ അതുപോലുള്ള ഓൺലൈൻ പേയ്‌മെന്റ് വഴി പണം അടക്കുന്നു. നിങ്ങളുടെ ബാങ്കിൽ നിന്ന് പണം പോയതായി മെസേജ് വരുന്നു. എന്നാൽ  സാധനങ്ങൾ വിൽകുന്ന കമ്പനിക്ക് പണം കിട്ടിയില്ലെന്ന് കമ്പനി പറയുന്നു. ഈ സന്ദർഭങ്ങളിൽ പരാതി പറയാൻ നിങ്ങൾ ഒരിക്കലും ഗൂഗിൾ പേ പോലുള്ള കമ്പനിയുടെ കോൾസെന്റർ നമ്പർ ഗൂഗിൾ സെർച്ച് ചെയ്തെടുക്കരുത്. കാരണം ഒരു പാട് ഫ്രോഡുകൾ ഗൂഗിൾ കോൾസെന്റർ എന്ന വ്യാജേന പണം തട്ടുന്നുണ്ട്. കോൾസെന്ററുമായി കോൺടാക്റ്റ് ചെയ്യേണ്ടത്, നിങ്ങളുടെ പെയ്മെന്റ് ആപ്പിലൂടെ മാത്രമായിരിക്കണം.

ഗൂഗിൾ പേ പോലുള്ള ആപ്പ് വഴി പണമിടപാടുകൾ നടത്തുമ്പോൾ, പണം അയച്ച സ്ഥലത്ത് കിട്ടിയില്ലെങ്കിൽ ബാങ്കുമായി ബന്ധപെട്ടാൽ അവർ അതിൽ മിക്കവറും വലിയ താല്പര്യം കാണിക്കില്ല. ബാങ്കിന്റെ ആപ്പ് വഴി നടത്തിയാൽ മാത്രമെ ഞങ്ങൾക്ക് ഉത്തരവാദിത്വമുള്ളു എന്ന സ്ഥിരം പല്ലവി ആവർത്തിക്കും. 

ഈ അവസരത്തിൽ പണം നഷ്ടപ്പെട്ടവർക്ക് പണം തിരിച്ചു കിട്ടാൻ ഒരു മാർഗമാണ് ദേശീയ ഉപഭോക്തൃ ഹെൽപ്പ്ലൈൻ (National Consumer Helpline -NCH)

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷനിലെ ഉപഭോക്തൃ പഠന കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ ഒരു പ്രോജക്റ്റാണ് NCH.

ബിസിനസ്, സേവന ദാതാക്കളുമായുള്ള ഇടപാടുകളിൽ ഉപഭോക്താക്കൾക്ക് അവരുടെ ദൈനംദിന ജീവിതത്തിൽ ഉണ്ടാകുന്ന നിരവധി പ്രശ്‌നങ്ങൾ  പരിഹരിക്കുന്നതിന് ഉപഭോക്താക്കൾക്ക് ഈ  ടെലിഫോൺ ഹെൽപ്പ് ലൈനിൽ ബന്ധപെടാവുന്നതാണ്.വീഴ്ച വരുത്തുന്ന സേവന ദാതാക്കൾക്കെതിരെ പരാതികൾ ഫയൽ ചെയ്യുന്നതിന് ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്നു. 1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരമാണ് ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകുന്നത്.


ഇതു കൂടാതെ താഴെ പറയുന്ന മേഖലകളിലും നിങ്ങൾക്ക് മോശം അനുഭവങ്ങളോ സാമ്പത്തിക നഷ്ടമോ വന്നിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് പരാതിപെടാം.എൽപിജി, വൈദ്യുതി, ടെലികോം, ബാങ്കിംഗ്, ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡുകൾ, ഓട്ടോമൊബൈൽ, തപാൽ, കൊറിയർ, വെള്ളം, ഗതാഗതം, വിദ്യാഭ്യാസം, മെഡിക്കൽ തുടങ്ങിയ സേവന മേഖലകൾ.

എസി, ഫാനുകൾ, പ്രഷർ കുക്കറുകൾ, ഗ്യാസ് ബർണർ, ഭക്ഷ്യ ഉൽപന്നങ്ങൾ, കുടിവെള്ളം,  തുടങ്ങിയ ശ്രേണിയിലുള്ള ഗാർഹിക വീട്ടുപകരണങ്ങൾ പോലുള്ള ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ നിങ്ങൾ വഞ്ചിക്കപെട്ടാൽ  നിങ്ങളെ സഹായിക്കാൻ NCH നു സാധിക്കും.


 ത്രിതല സമീപനമാണ് ഹെൽപ്പ് ലൈൻ പിന്തുടരുന്നത്. ഇമെയിൽ, എസ്എംഎസ്, ടെലിഫോൺ വഴി പരാതി പരിഹാരം NCH നൽകുന്നുണ്ട്.


•  നാഷണൽ. കൺസ്യൂമർ ഹെൽപ്പ് ലൈൻ-NCH ന്റെ വെബ്സൈറ്റ്

https://consumerhelpline.gov.in/


ടോൾ ഫ്രീ നമ്പർ: 

1800114000 അല്ലെങ്കിൽ 14404

ദേശീയ അവധി ദിനങ്ങൾ ഒഴികെഎല്ലാ ദിവസവും  09:30 AM To 05:30 PM വരെ സേവനം ലഭ്യമാണ്.

 

SMS വഴി പരാതി അയക്കാം

 8130009809.


•  കൺസ്യൂമറായി റെജിസ്ട്രർ ചെയ്യാൻ ഇവിടെ ടാപ്പ് ചെയ്യുക

https://consumerhelpline.gov.in/user/signup.php


•  കൺസ്യൂമർക്ക് പരാതി പറയാൻ

https://consumerhelpline.gov.in/user/index.php


പരാതിയുടെ നിജസ്ഥിതി അന്വേഷിക്കാൻ

https://consumerhelpline.gov.in/user/track-complaint.php


ദേശീയ കൺസ്യൂമർ ഹെൽപ്പ് ലൈൻ ആപ്പ്

https://play.google.com/store/apps/details?id=mount.talent.mtcdev02.udaan


കൺസ്യൂമർ ആപ്പ് വഴി (ആൻഡ്രോയ്ഡ്, ആപ്പിൾ) പരാതി നൽകാം.

https://consumerhelpline.gov.in/apps/consumerapp/


കേന്ദ്ര-സംസ്ഥാന സർക്കാർ സേവനങ്ങൾ കിട്ടുന്ന UMANG ആപ്പ് വഴിയും പരാതി നൽകാം.

https://consumerhelpline.gov.in/apps/umang/


• പ്ലേസ്റ്റോർ (Android)

https://play.google.com/store/apps/details?id=in.gov.umang.negd.g2c


ആപ്പ് സ്റ്റോർ (Apple iOS)

https://apps.apple.com/in/app/umang/id1236448857

Previous Post Next Post