പെര്‍മെനന്റ് അക്കൗണ്ട് നമ്പര്‍ അഥവാ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനായി അക്ഷയ/ സർക്കാർ ഓഫീസുകൾ കയറി ഇറങ്ങേണ്ട. മിനുട്ടുകൾ കൊണ്ട് ഓൺലൈനിൽ ചെയ്യാം!!
പാൻ കാർഡ് ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാനുള്ള അവസാന ദിവസം 2022 മാർച്ച് 31 വരെ നീട്ടിയിരിക്കുന്നു.
ആധാറുമായി
ലിങ്ക് ചെയ്യാത്ത പാൻ കാർഡുകളുടെ സാധുത ഇല്ലാതാവും എന്ന് മാത്രമല്ല
ആദായനികുതി നിയമപ്രകാരം ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് ആദായനികുതി വകുപ്പ്
വ്യക്തമാക്കിയിട്ടുണ്ട്. ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി പ്രകാരം 1000
രൂപ പിഴ ഈടാക്കാവുന്ന കുറ്റമാണിത്.
പാൻ കാർഡ് - ആധാർ
ബന്ധിപ്പിക്കാൻ. ഇരു കാർഡുകളുടെയും നമ്പറുകളാണ് വേണ്ടത്. പാൻകാർഡും ആധാറും
ലിങ്ക് ചെയ്യാൻ താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യുക.
• മെത്തേഡ് 1:
ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടൽ https://www.incometaxindiaefiling.gov.in/home തുറക്കുക
വെബ്‌പേജിൽ 'ക്വിക്ക് ലിങ്കിൽ' നിന്ന് 'ലിങ്ക് ആധാർ' ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
തുറന്നു വരുന്ന ലിങ്കിൽ പാൻ നമ്പർ, ആധാർ വിശദാംശങ്ങൾ, പേര് മുതലായ എല്ലാ വിവരങ്ങളും നൽകുക.
'എന്റെ
ആധാർ വിശദാംശങ്ങൾ സാധൂകരിക്കാൻ ഞാൻ സമ്മതിക്കുന്നു' ( I Agree to
Validate My Aadhaar Details )എന്ന് എഴുതിയിരിക്കുന്ന ബോക്സ് ടിക്ക്
ചെയ്യുക.
ക്യാപ്‌ച ( Captcha ) കോഡ് നൽകുക.ലിങ്ക് ആധാറിൽ ക്ലിക്കുചെയ്‌ത് സബ്മിറ്റ് അമർത്തുക.
നിങ്ങളുടെ നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞു!!.
• മെത്തേഡ് 2
https://eportal.incometax.gov.in/iec/foservices/#/pre-login/bl-link-aadhaar അല്ലെങ്കിൽ www.utiitsl.com എന്ന വെബ്സൈറ്റു വഴിയും ഇത് സാധ്യമാണ്.
ഇതിന് സൈറ്റ് തുറന്ന് എന്ന ഫോമിൽ പാൻ കാർഡ് നമ്പറും ആധാർ നമ്പറും ആധാർ കാർഡിൽ ഉള്ള പേരും മൊബൈൽ നമ്പറും നൽകി ലിങ്ക് ബട്ടൺ ക്ലിക്ക് ചെയ്യുക.
• മെത്തേഡ് 3
ലിങ്ക് ചെയ്യാൻ ഒരു SMS മതി
പാൻ
കാർഡ് ആധാർ കാർഡുമായി ലിങ്കുചെയ്യുന്നതിന്, നിങ്ങളുടെ രജിസ്റ്റർ ചെയ്ത
മൊബൈൽ നമ്പറിൽ നിന്ന് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് ഒരു
എസ്എംഎസ് അയയ്ക്കണം-
UIDPAN <SPACE> <12 അക്ക ആധാർ നമ്പർ> <SPACE> <10 ഡിജിറ്റ് പാൻ>
എന്ന ഫോര്‍മാറ്റിലാണ് SMS അയക്കേണ്ടത്. ഉദാഹരണത്തിന്,
UIDPAN 123456789000 EPOPE1234E.
സൗജന്യമായി ഈ സേവനം ലഭ്യമാണ്.
ചില
പഴയ ആധാർ കാർഡിൽ ജനന തിയതിക്ക് പകരം ജനിച്ചവർഷം മാത്രമാണുള്ളത്. ഇങ്ങനെ
വരുമ്പോൾ ലിങ്ക് ചെയ്യുമ്പോൾ പ്രശ്നം വരാം. അതേപോലെ ആധാർ കാർഡിലേയോ,
പാൻകാർഡിലേയോ പേരുകളിലും മറ്റും വ്യത്യാസം വന്നാലും ലിങ്ക് ചെയ്യുമ്പോൾ
പ്രശ്നങ്ങൾ വരാം. അപ്പോൾ ആധാറിലെ വിവരങ്ങൾ അല്ലെങ്കിൽ പാൻകാർഡ് വിവരങ്ങൾ
തിരുത്തണം. അതിന്റെ നടപടികൾ വേറെ ചെയ്യണം. ഇതിനു അക്ഷയ, പോസ്റ്റ് ഓഫീസ്,
അല്ലെങ്കിൽ Karvy പോലുളള ഏജൻസികളെ സമീപിക്കേണ്ടി വരും.
ആദായനികുതി ( Income Tax Returns) സമർപ്പിക്കാൻ ആധാർ കാർഡ് , പാൻകാർഡ് വിവരങ്ങൾ ആവശ്യമാണ്.
50,000
രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾ, നിക്ഷേപം, ബാങ്ക് അക്കൗണ്ട് തുറക്കൽ
തുടങ്ങിയ നിരവധി ആവശ്യങ്ങൾക്ക് പാൻ കാര്‍ഡ് ആവശ്യമാണ്. ഉയര്‍ന്ന പണം
ഇടപാടുകൾക്ക് പാൻ കാര്‍ഡ് നിർബന്ധമായതിനാൽ ഉയര്‍ന്ന സാമ്പത്തിക ഇടപാടുകൾ
നടത്താൻ പാൻകാര്‍ഡ് കൂടിയേ തീരൂ. അതുകൊണ്ട് തന്നെ പാൻ ആധാറുമായി ലിങ്ക്
ചെയ്തിരിക്കണം.
പാൻകാര്‍ഡ് ഇൻവാലീഡായാൽ മറ്റൊരു പാൻകാര്‍ഡിന്
അപേക്ഷിക്കാൻ ആകില്ല. സാമ്പത്തിക ഇടപാടുകൾ തടസപ്പെട്ടേക്കും.പുതിയ ബാങ്ക്
അക്കൗണ്ട് തുറക്കാനോ, വസ്തു വിൽക്കാനോ വാങ്ങാനോ, ഉൾപ്പെടെ കഴിയാത്ത സ്ഥിതി
വരും. പാൻകാര്‍ഡ് ഇല്ലെങ്കിൽ ഉയര്‍ന്ന ടിഡിഎസ് ( TDS ) ഈടാക്കാനിടയുണ്ട്.
• പാൻ-ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്നറിയാം
www.incometaxindiaefiling.gov.in
എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ആധാര്‍ കാര്‍ഡുമായി പാൻ കാര്‍ഡ് ലിങ്ക്
ചെയ്തിട്ടുണ്ടോ എന്നറിയാം. 'ക്വിക്ക് ലിങ്കുകൾ' എന്നതിന് കീഴിലുള്ള ,
'ലിങ്ക് ആധാർ സ്റ്റാറ്റസ്' ഓപ്ഷൻ ക്ലിക്കുചെയ്യുക.
ഇവിടെ പാൻ, ആധാർ
നമ്പർ എന്നിവ നൽകുക. വിശദാംശങ്ങൾ നൽകി 'വ്യൂ ലിങ്ക് ആധാർ സ്റ്റാറ്റസ്'
എന്നതിൽ ക്ലിക്കുചെയ്യുക. പാൻ ആധാർ ലിങ്കുചെയ്‌തിട്ടുണ്ടോ ഇല്ലയോ എന്ന്
ഇതിലൂടെ അറിയാനാകും.