സിം കാര്‍ഡ് സ്ലോട്ട് ഇല്ലാത്ത ഫോണുകൾ വരുന്നു!! ഇത്തരം ഐഫോണുകള്‍ 2022 സെപ്റ്റംബറില്‍ പുറത്തിറങ്ങും, പകരം എന്ത്?


2022 സെപ്റ്റംബറിൽ  സിം കാർഡുകളില്ലാത്ത ഐഫോണുകൾ പുറത്തിറങ്ങുമെന്ന വാർത്ത പുറത്തുവിട്ടത് മാക്ക് റൂമേഴ്സ് (MacRumors) വെബ്സൈറ്റാണ്.  ഇതിൽ പറയുന്നത് പ്രകാരം

ഇ-സിം (Embedded SIM- eSIM) സൗകര്യം മാത്രമാണ് ഉണ്ടാവുക. ഇതിന് വേണ്ടി തയ്യാറെടുക്കാൻ യുഎസിലെ ടെലികോം സേവനദാതാക്കളോട് കമ്പനി നിർദേശിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ഐഫോൺ 14 മോഡലുകളിൽ തന്നെ സിംകാർഡ് സ്ലോട്ടുകൾ ഒഴിവാക്കാൻ സാധ്യതയുണ്ട്. രണ്ട് ഇ-സിമ്മുകൾ ഫോണിൽ ഉപയോഗിക്കാൻ സാധിക്കും. സിംകാർഡുകൾ ഒഴിവാക്കപ്പെടുന്നതോടെ വെള്ളത്തെ പ്രതിരോധിക്കാനുള്ള ഐഫോണുകളുടെ ശേഷി മെച്ചപ്പെടും.

( ഫോണിന്റെ  ജലപ്രതിരോധം (Water Proof) റേറ്റിംഗ് നൽകുന്നത് ഇന്റർനാഷണൽ  ഇലക്ട്രോ ടെക്നിക്കൽ കമ്മീഷനാണ് (International Electrotechnical Commission -IEC). ഈ റേറ്റിംഗുകൾക്ക് രണ്ട് അക്കങ്ങളുണ്ട്: നമ്മുടെ കൈകൾ വഴി വരുന്നതും, അല്ലാതെയുമുള്ള പൊടി പോലുള്ള ഖരവസ്തുക്കളിൽ നിന്ന് ഫോൺ എത്രത്തോളം സംരക്ഷിച്ചിട്ടുണ്ടെന്ന് ആദ്യ നമ്പർ സൂചിപ്പിക്കുന്നു; രണ്ടാമത്തേത് ഫോണിന് എത്രത്തോളം വെള്ളം താങ്ങാൻ കഴിയുമെന്ന് സൂചിപ്പിക്കുന്നു. അടിസ്ഥാനപരമായി,  ഉയർന്ന നമ്പർ, കൂടുതൽ നിലവാരമുള്ള ഫോണിനെ സൂചിപ്പിക്കുന്നു.

ഏറ്റവും സാധാരണമായ റേറ്റിംഗുകൾ IP67, IP68 എന്നിവയാണ്. IP67 റേറ്റിംഗ് ഉള്ള സ്മാർട്ട്‌ഫോണുകൾക്ക് 30 മിനിറ്റ് വരെ 3 അടിയിൽ കൂടുതൽ വെള്ളത്തിൽ മുങ്ങിത്താഴുന്നത് നേരിടാൻ കഴിയും. IP68 എന്നാൽ ഫോണുകൾ 5 അടി വെള്ളത്തിൽ 30 മിനിറ്റ് വരെ മുങ്ങാം.)

വരാനിരിക്കുന്ന ഐഫോൺ 14 ഫോണുകളിൽ രണ്ട് ടിബി സ്റ്റോറേജ് സൗകര്യമുണ്ടാവും. ക്യുഎൽസി ഫ്ളാഷ് സ്റ്റോറേജ് (QLC Flash Storage) സംവിധാനമാണ് ഇതിനായി ഉപയോഗിക്കുക. ഐഫോൺ 14 ൽ 48 എംപി ക്യാമറയുണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ട്.

Previous Post Next Post