2035ൽ ഭൂമിയില്‍ എവിടേക്കും ഒരു മണിക്കൂറിനുള്ളില്‍ എത്താന്‍ സാധിക്കുന്ന ഹൈപ്പര്‍സോണിക് വിമാനം ചൈനയുടെ ലക്ഷ്യം!!!


പരീക്ഷണം നടത്തി വിജയം കണ്ടെത്തിയത് നാസ ഉപേക്ഷിച്ച ഹൈപ്പര്‍സോണിക് വിമാനം പറത്തി !!


2035 ആകുമ്പോഴേക്കും പത്ത് യാത്രക്കാരുമായി ഭൂമിയില്‍ എവിടേക്കും ഒരു മണിക്കൂറിനുള്ളില്‍ എത്താന്‍ സാധിക്കുന്ന ഹൈപ്പര്‍സോണിക് വിമാനം  ( Hypersonic Planes ) നിര്‍മിക്കുകയാണ് ചൈനയുടെ ലക്ഷ്യം. അതിന്റെ ഭാഗമായി 20 വർഷങ്ങൾക്ക് മുൻപ് പ്രായോഗികമല്ലെന്ന് കണ്ട് നാസ ഉപേക്ഷിച്ച ഹൈപ്പര്‍സോണിക് വിമാനം വിജയകരമായി പരീക്ഷിച്ച് ചൈന.   മണിക്കൂറില്‍ 4900-9800 കിലോമീറ്റര്‍ ( Mach 4 to Mach 8 )

വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള വിമാനത്തിന്റെ ഡിസൈന്‍ 1990ൽ ചൈനീസ് വംശജനായ മിങ് ഹാന്‍ ടാങിന്റെ (Ming Han Tang ) നേതൃത്വത്തിലാണ് നാസയില്‍ അവതരിപ്പിച്ചിരുന്നത്. 



 ഹൈപ്പര്‍സോണിക് വിമാനങ്ങള്‍ക്ക് മധ്യഭാഗത്താണ് എൻജിനെങ്കില്‍ ടിഎസ്‌വി എക്‌സ് പ്ലെയിന്‍ ( (TSV) X-plane ) എന്ന് പേരിട്ടിരുന്ന വിമാനത്തിന് ഇരുവശങ്ങളിലും ചിറകിന് താഴെയായിട്ടായിരുന്നു ഇരട്ട എൻജിനുകളുടെ സ്ഥാനം. 

ഉയര്‍ന്ന ചെലവും സാങ്കേതിക പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ച് നാസ തള്ളിയ ഹൈപ്പര്‍സോണിക് വിമാനമാണ് ചൈന വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്.


വേഗം കുറഞ്ഞിരിക്കുമ്പോള്‍ സാധാരണ വിമാനങ്ങളെ പോലെ സഞ്ചരിക്കുകയും ആവശ്യമുള്ളപ്പോള്‍ ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വരെ വേഗത്തിലേക്ക് മാറുകയും ചെയ്യുന്ന വിമാനമായാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. ശബ്ദത്തേക്കാള്‍ കൂടിയ വേഗത്തിലേക്ക് മാറുമ്പോള്‍ ഇരട്ട എന്‍ജിന്‍ ഹൈപ്പര്‍സോണിക് വിമാനത്തിന്റെ വായുവിലെ ചലനം സങ്കീര്‍ണമാണെന്നായിരുന്നു നാസ  വിലയിരുത്തിയതിനെ തുടർന്ന് പദ്ധതി 2000ത്തിൽ  ഉപേക്ഷിച്ചു.


ഈ പദ്ധതിയാണ് നാന്‍ജിങ് ( Nanjing ) സര്‍വകലാശാലയിലെ വ്യോമയാന വിദഗ്ധര്‍ ടാങിന്റെ സംഘത്തിലെ അംഗമായിരുന്ന ടാന്‍ ഹുയ്ജുനിന്റെ ( Tan Huijun ) നേതൃത്വത്തിലാണ് ഇത് യാഥാര്‍ഥ്യമാക്കിയത്. ഈ ഹൈപ്പര്‍സോണിക് വിമാനം  വിജയകരമായി പരീക്ഷണ പറക്കല്‍ നടത്താന്‍ ചൈനീസ് സംഘത്തിനായി. സങ്കീര്‍ണമായ സാഹചര്യങ്ങളിലും എൻജിന്‍ പ്രശ്നരഹിതമായി പ്രവര്‍ത്തിക്കുന്നതായും ഇവര്‍ കണ്ടെത്തി. 


നിലവില്‍ ചൈനയുടെ ഹൈപ്പര്‍സോണിക് വാഹനങ്ങളും ആയുധങ്ങളും മിസൈലിന്റെ സഹായത്തിലാണ് ശബ്ദത്തേക്കാള്‍ വേഗം കൈവരിക്കുന്നത്. ആവശ്യമായ ഉയരത്തില്‍ അതിവേഗത്തിലെത്തിയ ശേഷം ഈ റോക്കറ്റ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയും എൻജിന്‍ നിയന്ത്രണം ഏറ്റെടുക്കുകയുമാണ് ചെയ്യുന്നത്.

Previous Post Next Post